Minister Riaz | കേരളത്തില്‍ ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്തത് മാധ്യമ പ്രവര്‍ത്തകര്‍ക്കെന്ന് മന്ത്രി റിയാസ്
Aug 15, 2023, 12:59 IST
കണ്ണൂര്‍: (www.kvartha.com) കേരളത്തില്‍ ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരെന്നും അവര്‍ക്ക് മന:സാക്ഷി അനുസരിച്ച് പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമ ഉടമകളുടെ താല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകര്‍. അന്തി ചര്‍ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താല്‍പര്യമാണ്. വിവാദ വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ കൊടുക്കുന്നത് തന്റെ ചിരിച്ചുകൊണ്ടുള്ള ചിത്രമാണ്. ഫോടോഗ്രാഫറെ അയച്ചാല്‍ പേടിച്ച മുഖമുള്ള ഫോടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്നും അദ്ദേഹം പരിഹസിച്ചു.
സ്വാതന്ത്ര ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചതിലും മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മണിപ്പൂര്‍ സംഭവം ആദ്യമായി കേട്ടത് പോലെയാണ് പ്രസംഗിക്കുന്നതെന്നും ഇന്ന് ജനിച്ച കുട്ടിയെ പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും റിയാസ് പറഞ്ഞു. യഥാര്‍ഥത്തില്‍ എന്തു വായിക്കണം എന്ന ഒരു പൗരന്റെ അവകാശം ഹനിക്കുന്ന ഒരു നിലപാട് വന്നിരിക്കുകയാണ്.
ലൈബ്രറികളില്‍ പുസ്തകങ്ങള്‍ ഉള്‍പെടെ ഏതു വേണം എന്നു നിശ്ചയിക്കുന്ന തീരുമാനം വന്നു. ഈ സ്വാതന്ത്ര്യദിനത്തില്‍ ഏറ്റവും ഗൗരവത്തോടെ ചര്‍ച ചെയ്യേണ്ട വിഷയം ഇതാണ് എന്നും റിയാസ് പറഞ്ഞു. മണിപ്പൂരില്‍ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പൂരില്‍ സഹോദരിമാരുടെ അഭിമാനത്തിനു ക്ഷതമേല്‍ക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പൂരിനൊപ്പമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പറഞ്ഞത് എന്നും റിയാസ് പറഞ്ഞു.
Keywords: Minister Riaz says media workers not got freedom in Kerala yet, Kannur, News, Politics, Controversy, Media, Minister Riaz, Media Workers, Freedom, Kerala.
ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താല്‍പര്യമാണ്. വിവാദ വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ കൊടുക്കുന്നത് തന്റെ ചിരിച്ചുകൊണ്ടുള്ള ചിത്രമാണ്. ഫോടോഗ്രാഫറെ അയച്ചാല്‍ പേടിച്ച മുഖമുള്ള ഫോടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്നും അദ്ദേഹം പരിഹസിച്ചു.
സ്വാതന്ത്ര ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചതിലും മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മണിപ്പൂര്‍ സംഭവം ആദ്യമായി കേട്ടത് പോലെയാണ് പ്രസംഗിക്കുന്നതെന്നും ഇന്ന് ജനിച്ച കുട്ടിയെ പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും റിയാസ് പറഞ്ഞു. യഥാര്‍ഥത്തില്‍ എന്തു വായിക്കണം എന്ന ഒരു പൗരന്റെ അവകാശം ഹനിക്കുന്ന ഒരു നിലപാട് വന്നിരിക്കുകയാണ്.
Keywords: Minister Riaz says media workers not got freedom in Kerala yet, Kannur, News, Politics, Controversy, Media, Minister Riaz, Media Workers, Freedom, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.