Saji Cherian Resigned | മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു; കുരുക്കായത് ഭരണഘടന വിരുദ്ധ പരാമര്‍ശം
Jul 6, 2022, 18:14 IST
തിരുവനന്തപുരം: (www.kvartha.com) ഭരണഘടന വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാന്‍ രാജിവെച്ചത്. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദമാണ് സജി ചെറിയാന്റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് റിപോര്‍ട്.
മനോഹരമായ ഭരണഘടനയാണ് ഇന്‍ഡ്യയില്‍ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിടീഷുകാര്‍ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്‍ഡ്യക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് ഗുണങ്ങളൊക്കെ, മുക്കിലും മൂലയിലുമൊക്കെയുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയതാണ്', എന്നായിരുന്നു പത്തനംതിട്ട മല്ലപള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുകയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സജി ചെറിയാന്‍ രാജിവെച്ചിരിക്കുന്നത്.
Keywords: Latest-News, Kerala, Top-Headlines, CPM, Government, Resignation, Minister, Politics, Political Party, Press Meet, Thiruvananthapuram, Pinarayi-Vijayan, Chief Minister, Minister Saji Cheriyan, Minister Saji Cherian Resigns. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.