Saji Cherian | സഊദിയില്‍ പോയപ്പോള്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ലെന്നും, അതാണ് അവിടുത്തെ നിയമമെന്നും മന്ത്രി സജി ചെറിയാന്‍
Aug 6, 2023, 20:16 IST
തിരുവനന്തപുരം: (www.kvartha.com) സഊദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അവിടെ താന്‍ പോയ ഒരിടത്തും ബാങ്കുവിളി കേട്ടില്ലെന്നും കൂടെ വന്ന ആളോട് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ പുറത്ത് ശബ്ദം കേട്ടാല്‍ വിവരമറിയും എന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍:
സഊദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാന്‍ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു, പുറത്ത് കേട്ടാല്‍ വിവരമറിയും എന്ന്.
അത്ഭുതപ്പെട്ടുപോയി. അവര്‍ക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാന്‍ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തില്‍ ശല്യമാണ്, അത് പാടില്ല. അതാണ് അവിടെ നിയമം. അവിടുത്തെ ഭൂരിപക്ഷ സമൂഹം ആരെയെങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യന്‍, ഹിന്ദു ജനവിഭാഗത്തില്‍പെടുന്നവര്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടോ? എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെയുള്ളത്...! ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്‍ഡ്യയാണ്. പക്ഷേ, ഘട്ടംഘട്ടമായ ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത് - എന്നും സജി ചെറിയാന്‍ വിശദീകരിച്ചു.
മന്ത്രിയുടെ വാക്കുകള്‍:
സഊദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാന്‍ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു, പുറത്ത് കേട്ടാല്‍ വിവരമറിയും എന്ന്.
Keywords: Minister Saji Cherian says when he went to Saudi Arabia, he did not hear azan anywhere, that is the law, Thiruvananthapuram, News, Minister Saji Chariyan, Azan, Law, Religion, Society, Secularism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.