V Sivan Kutty | ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ വാക്കുകളെ അപലപിക്കുന്നു; ചുവപ്പു പോലെ തന്നെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറങ്ങളിലൊന്നാണ് കറുപ്പ് എന്നും മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (KVARTHA) നാടന്‍ പാട്ടുകളെ കേരളീയ മുഖ്യധാരയില്‍ എത്തിച്ച മണ്‍മറഞ്ഞ കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന് എതിരായ വാക്കുകളെ അപലപിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി.

ശ്രീ നാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും ഒക്കെ ഉഴുതു മറിച്ചിട്ട മണ്ണിലാണ് നവോത്ഥാന കേരളം പിറവി കൊണ്ടത്. ആ കേരളത്തെ പിന്നിലോട്ട് നടത്താന്‍ ഒരു വര്‍ണ, ജാതി, മത വെറിയുള്ളവര്‍ക്കും കഴിയില്ല. ഇക്കാര്യത്തില്‍ ആര്‍ എല്‍ വി രാമകൃഷ്ണനോടൊപ്പമാണ് ഞാന്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

V Sivan Kutty | ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ വാക്കുകളെ അപലപിക്കുന്നു; ചുവപ്പു പോലെ തന്നെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറങ്ങളിലൊന്നാണ് കറുപ്പ് എന്നും മന്ത്രി വി ശിവന്‍കുട്ടി
 
പുരോഗമന പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും അങ്ങനെ തന്നെയാണ്. ചുവപ്പു പോലെ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറങ്ങളിലൊന്നാണ് കറുപ്പ് എന്നും മന്ത്രി പറഞ്ഞു.

നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം.

യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം. ആര്‍ എല്‍ വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അകാഡമിയുമായി പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇതിന് പ്രതികരണവുമായി ആര്‍ എല്‍ വി രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെയാണ് വലിയ ചര്‍ചയായത്.

ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നുമായിരുന്നു ആര്‍ എല്‍ വി രാമകൃഷ്ണന്റെ പ്രതികരണം.

Keywords: Minister V Sivan Kutty Support RLV Ramakrishnan, Thiruvananthapuram, News, Minister V Sivan Kutty, Support, RLV Ramakrishnan, Cast Abuse, Controversy, Dancer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia