V Sivankutty | റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ച് മാതൃകയായ കൊച്ചുകുട്ടികളെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി
Jul 30, 2023, 14:57 IST
കോഴിക്കോട്: (www.kvartha.com) റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ച് മാതൃകയായ കൊച്ചുകുട്ടികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റ്യാടി കായക്കൊടി എ എം യു പി സ്‌കൂളിലെ യു കെ ജിയിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ഥികളാണ് റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട മന്ത്രി കുട്ടികളെ അഭിനന്ദിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു.
ചേമ്പില കൊണ്ട് പൂച്ചയുടെ ജഡം റോഡില്‍ നിന്നും എടുത്ത് മാറ്റി റോഡിനരികില്‍ തന്നെ കുഴിയെടുത്തായിരുന്നു കുട്ടികള്‍ ജഡം സംസ്‌കരിച്ചത്. ഫേസ്ബുകില്‍ കുട്ടികളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ അഭിനന്ദനം.
നിങ്ങള്‍ കാണിക്കുന്ന സ്നേഹം കരുണ എന്നിവയൊക്കെ പകരം വെക്കാന്‍ ഇല്ലാത്തതാണെന്ന് മന്ത്രി പോസ്റ്റില്‍ കുറിച്ചു. സഹജീവികളോടുള്ള സ്നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നതെന്നും ഈ കരുതലുമായി മുന്നോട്ട് പോകണമെന്നും മന്ത്രി അഭിനന്ദനമറിയിച്ചുകൊണ്ട് കുറിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
താഴെ വഴിയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ച് കുറ്റ്യാടി കായക്കൊടി എ എം യു പി സ്‌കൂളിലെ യു കെ ജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകള്‍. കുഞ്ഞുങ്ങളെ, നിങ്ങള്‍ കാണിക്കുന്ന സ്നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തതാണ്. സഹജീവികളോടുള്ള സ്നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നത്. ഈ കരുതലുമായി മുന്നോട്ട് പോകുക. സ്നേഹം

Keywords: Minister V Sivankutty congratulated students who cremating dead body of cat lying on road, Thiruvananthapuram, News, Politics, Students, Minister V Sivankutty, FB Post, Dead Body, Cat, Lying on road, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.