അംഗപരിമിതി മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കിയ അമ്മു കെ എസിനേയും സിനിമാ തിരക്കുകള്‍ക്കിടയിലും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സ്വരാജ് ഗ്രാമികയേയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: (www.kvartha.com 31.07.2021) പ്രചോദനത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് തിരുവനന്തപുരം സ്വദേശിനി അമ്മു കെ എസ്. അംഗപരിമിതിയെ മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ എഴുതി പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമ്മു.കുറവുകള്‍ എന്ന് നാം കരുതുന്ന പരിമിതികളെ മികവുകളാക്കി മുന്നേറുന്ന അമ്മുവിനെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. വെല്ലുവിളികളെ അതിജീവിച്ച് പഠനം തുടരുന്ന അമ്മുവിന്റെ പഠനത്തോടുള്ള താല്‍പര്യവും അര്‍പണമനോഭാവവും ഏവരേയും ആവേശഭരിതരാക്കുമെന്ന് മന്ത്രി പറഞ്ഞു.

അംഗപരിമിതി മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കിയ അമ്മു കെ എസിനേയും സിനിമാ തിരക്കുകള്‍ക്കിടയിലും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സ്വരാജ് ഗ്രാമികയേയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും വാങ്ങിയ സിനിമാതാരം സ്വരാജ് ഗ്രാമികയേയും മന്ത്രി വി ശിവന്‍കുട്ടി ടെലിഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. നാവായിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സ്വരാജ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സ്വരാജ് സിനിമാ തിരക്കുകള്‍ക്കിടയിലാണ് പഠനത്തില്‍ മികച്ച നേട്ടം കൈവരിച്ചത്.

മമ്മൂട്ടി നായകനായ പുത്തന്‍പണം, മഞ്ജുവാര്യര്‍ നായികയായ ഉദാഹരണം സുജാത, ഇന്ദ്രജിത്ത് നായകനായ താക്കോല്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് ഈ കിളിമാനൂരുകാരന്‍ കാഴ്ചവച്ചത്. 'നോടിസ് വണ്ടി' എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍കാര്‍ പുരസ്‌കാരവും സ്വരാജിന് ലഭിച്ചിട്ടുണ്ട്.

അംഗപരിമിതി മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കിയ അമ്മു കെ എസിനേയും സിനിമാ തിരക്കുകള്‍ക്കിടയിലും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സ്വരാജ് ഗ്രാമികയേയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Keywords:  Minister V Sivankutty congratulated Ammu KS and Swaraj Gramika, Thiruvananthapuram, News, Minister, Phone call, Plus 2, Result, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia