V Sivankutty | 'ആവശ്യമായ തുക നല്‍കുന്നില്ലെന്ന ആരോപണം ബാലിശം'; ഗവര്‍ണര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി
Apr 21, 2024, 17:20 IST
തിരുവനന്തപുരം: (KVARTHA) ഗവര്‍ണര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്വകാര്യ മലയാള ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഗവര്‍ണര്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നില്ല എന്ന ആരോപണം ബാലിശമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഗവര്‍ണറെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി അല്‍പ്പം വര്‍ഷങ്ങള്‍ പുറകിലേക്ക് പോയി നോക്കണം. നരേന്ദ്ര മോഡി 2011 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എടുത്ത നിലപാട് എന്തായിരുന്നു? കമല ബേനിവാള്‍ എന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവായ ഗവര്‍ണറുമായി തുറന്ന പോരിലായിരുന്നില്ലേ അന്ന് മോഡി. അന്ന് നരേന്ദ്ര മോഡി ആര്‍ട്ടിക്കിള്‍ 163 നെ കുറിച്ച് വാചാലനാവുകയായിരുന്നില്ലേ?
ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം അനുസരിച്ചു നീങ്ങണം എന്നതാണ് ഈ ആര്‍ട്ടിക്കിള്‍ 163 പറയുന്നത്. ഗുജറാത്തിലെ ഗവര്‍ണറുടെ അധികാര പരിധി കുറയ്ക്കാനുള്ള നടപടികളല്ലേ അന്ന് നരേന്ദ്ര മോഡി മന്ത്രിസഭ തീരുമാനിച്ച് നടപ്പിലാക്കിയത്?
2013 ല്‍ നരേന്ദ്ര മോഡി ഗുജറാത്ത് യൂണിവേഴ്‌സിറ്റീസ് ലോ (അമെന്‍ഡ്മെന്റ് ) ബില്‍ അവതരിപ്പിച്ചു പാസ്സാക്കി. ബില്ലില്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിച്ചുരുക്കി. എന്നാല്‍ ഈ ബില്ല് ഗവര്‍ണര്‍ കമലാ ബേനിവാല്‍ തിരിച്ചയച്ചു. 2015 ല്‍ ബിജെപി സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണര്‍ ഒ. പി. കോഹ്ലി ഈ ബില്ലില്‍ ഒപ്പിട്ടു.

ഗവര്‍ണറുമായുള്ള അന്നത്തെ തന്റെ കൊമ്പുകോര്‍ക്കല്‍ പവിത്രം, ഇവിടെ ഗവര്‍ണറെ വിമര്‍ശിച്ചാല്‍ കുഴപ്പം എന്ന രീതി ശരിയല്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണഘടനാ തലവനാണ്. എന്നാല്‍ ഗവര്‍ണര്‍ക്ക് ഭരണനിര്‍വഹണ അധികാരമില്ല എന്നതാണ് യാഥാര്‍ഥ്യം. എക്സിക്യൂട്ടീവ് പവര്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനാണ്. അതുകൊണ്ട് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് ഗവര്‍ണര്‍ക്ക് ഉള്ളത്.
മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഭരണ ഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത് എന്നത് ഓര്‍ക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Keywords: News, Kerala, Kerala-News, Malayalam-News, Minister, V Sivankutty, Replied, Prime Minister, Narendra Modi, Kerala Governor, Fund Allegation, Arif Mohammed Khan, Thiruvananthapuram News, Kerala News, Minister V Sivankutty replied to the Prime Minister over Kerala governor fund allegation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.