Relief Fund | മന്ത്രി വീണാ ജോര്‍ജും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി
 

 
Veena George, Kerala, flood relief, CM's Relief Fund, donation, Wayanad, rehabilitation, health minister
Veena George, Kerala, flood relief, CM's Relief Fund, donation, Wayanad, rehabilitation, health minister

Photo: Supplied

ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 10 ദിവസത്തെ വേതനവും നല്‍കി

തിരുവനന്തപുരം: (KVARTHA) വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവന്‍സും അടങ്ങിയ ചെക്ക് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറി. ഇതുകൂടാതെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 10 ദിവസത്തെ വേതനവും നല്‍കി.

ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും വയനാട്ടില്‍ കാണാതായവരെ തേടിയുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞദിവസം നടന്ന തിരച്ചിലിലും മൃതദേഹളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വയനാടിനെ പുനര്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് നിരവധി പേരാണ് ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia