Report | കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവം; അടിയന്തര റിപോര്‍ട് തേടി മന്ത്രി വീണാ ജോര്‍ജ്

 


കൊല്ലം: (KVARTHA) ആറാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അടിയന്തരമായി റിപോര്‍ട് നല്‍കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Report | കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവം; അടിയന്തര റിപോര്‍ട് തേടി മന്ത്രി വീണാ ജോര്‍ജ്

സംഭവത്തില്‍ അധ്യാപകനായ റിയാസിനെതിരെ പൊലീസ് കേസെടുത്തു. ജെ ജെ ആക്ട് പ്രകാരമാണ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഇംപോസിഷന്‍ എഴുതാത്തതിന് നിര്‍ത്താതെ അധ്യാപകനായ റിയാസ് കുട്ടിയെ അടിച്ചു എന്നാണ് പരാതി. കരഞ്ഞാല്‍ വീണ്ടും അടിക്കും, അതുകൊണ്ട് ഞാന്‍ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു എന്ന് അടിയേറ്റ വിദ്യാര്‍ഥി അദ്വൈദ് പറഞ്ഞു.

Keywords:  Minister Veena George sought an urgent report on attacking student incident, Kollam, News, Minister Veena George, Assault, Complaint, Student, Police, Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia