Kerala Bank | കേരളബാങ്ക് രൂപീകരിച്ചത് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന് മന്ത്രി വി എന്‍ വാസവന്‍

 


കണ്ണൂര്‍: (KVARTHA) കേരള ബാങ്ക് എന്ന ആശയം അടിസ്ഥാനരഹിതമെന്ന് വാദിച്ചവരോട് അത് ശരിയായിരുന്നുവെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിക്കാന്‍ ബാങ്കിന് കഴിഞ്ഞതായി സഹകരണ മന്ത്രി വി എന്‍ വാസന്‍. രൂപീകൃതമായതിന് ശേഷമുള്ള നാല് വര്‍ഷവും ബാങ്ക് ലാഭത്തിലാണ്് പ്രവര്‍ത്തിക്കുന്നത്. നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനവും പൂര്‍ത്തിയായി.

Kerala Bank | കേരളബാങ്ക് രൂപീകരിച്ചത് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന് മന്ത്രി വി എന്‍ വാസവന്‍

14 ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ലയിച്ചതോടെ കേരള ബാങ്കിന് 823 ശാഖകളായി. ഇനി എന്താണോ ലക്ഷൃമിട്ടത് അത് നേടാന്‍ കേരള ബാങ്കിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി നിരവധിയായ പ്രവര്‍ത്തനങ്ങളാണ് ബാങ്ക് രൂപം കൊടുത്തിട്ടുള്ളത്. കണ്ണൂര്‍ റീജിയനല്‍ ഓഫീസില്‍ ബാങ്ക് നടപ്പാക്കുന്ന നൂറ് ദിന കര്‍മ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടിശ്ശിക നിവാരണം ഏറ്റവും പ്രാധാന്യമായി ബാങ്ക് ഏറ്റെടുക്കണം. ഇതിന് മുഴുവന്‍ ജീവനക്കാരും മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലോ കോസ്റ്റ് നിക്ഷേപം വര്‍ധിപ്പിക്കാനും നിലവിലുള്ള നിക്ഷേപം ശരിയായി വിനിയോഗിക്കാനും കഴിയണം.

കേരള ബാങ്ക് രൂപീകരിച്ച ലക്ഷൃത്തിലെത്താന്‍ ഇനി അധിക സമയം ആവശ്യമില്ല. ജീവനക്കാരുടെ കുറവ് ഉടന്‍ നികത്തും. ഈ കാലഘട്ടത്തില്‍ സഹകരണ മേഖല പല തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. യഥാര്‍ഥത്തില്‍ സഹകരണ വകുപ്പ് കണ്ടെത്തിയ കാര്യങ്ങള്‍ അല്ലാതെ ഒന്നും തന്നെ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സഹകരണ മേഖലയില്‍ കള്ളപ്പണം ഇല്ലെന്ന് നോട് നിരോധന കാലത്ത് കേന്ദ്രം അംഗീകരിച്ചതാണ്.

കേരളത്തിലെ സുശക്തമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് നിലവിലെ അന്വേഷണം കൊണ്ട് കേന്ദ്രം ലക്ഷൃമിടുന്നത്. ആര് വിചാരിച്ചാലും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. മിഷ 9 റെയിന് ബോല - 2024 ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുകയെന്ന ലക്ഷൃം അതിവേഗം കൈവരിക്കുന്നതിനായാണ് ബാങ്ക് 100 ദിന കര്‍മ പരിപാടി ആവിഷ്‌കരിച്ചത്. ഏഴ് മേഖലകളുടെ വളര്‍ചയാണ് ലക്ഷൃം. ആധുനിക ബാങ്കിന് ഡിജിറ്റല്‍ സേവനങ്ങള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് എല്ലാ ജീവനക്കാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനം 2024 ഫെബ്രുവരി എട്ടിന് അവസാനിക്കും.

ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍, ഡയരക്ടര്‍മാരായ സാബു എബ്രഹാം, കെജി വത്സലാകുമാരി എന്നിവര്‍ സംസാരിച്ചു.

Keywords:  Minister VN Vasavan says Kerala Bank working for profit since its establishment, Kannur, News, Minister VN Vasavan, Kerala Bank, Released, Campaign, Digital Service, Fake Money, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia