മന്ത്രി എം.കെ മുനീറിന്റെ കാറിൽ ട്രെയിലർ ഇടിച്ചു

 


മന്ത്രി എം.കെ മുനീറിന്റെ കാറിൽ ട്രെയിലർ ഇടിച്ചു
അങ്കമാലി: സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി എം.കെ മുനീര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രെയിലര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ടയര്‍ പൊട്ടിയെങ്കിലും മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ കറുകുറ്റി അരീയ്ക്കല്‍ ജംക്ഷനും എളവൂര്‍ കവലയ്ക്കും മധ്യേ ഇന്നലെ രാത്രി 12.15 നായിരുന്നു അപകടം.

എറണാകുളത്തേയ്ക്കുള്ള യാത്രയിലായിരുന്നു മന്ത്രി. റോഡിന്റെ വലതുവശം ചേര്‍ന്നു പോയിരുന്ന ട്രെയിലര്‍ ലോറി പെട്ടന്ന് ഇടതുവശത്തേയ്ക്ക് വെട്ടിച്ചപ്പോഴാണ് കാറില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് മന്ത്രിയെ പോലീസ് വാഹനത്തില്‍ ആലുവ പാലസില്‍ എത്തിച്ചു. പിന്നീട് മറ്റൊരു വാഹനത്തില്‍ അദ്ദേഹം യാത്ര തുടരുകയും ചെയ്തു.

Keywords: Kerala, MK Muneer, Minister, Accident, Hit, Ankamaly, Aluva, Injury, Ernakulam, Aluva Palace,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia