Onam Procession | ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും; കോടിയും സമ്മാനിച്ചു
Aug 18, 2023, 18:10 IST
തിരുവനന്തപുരം: (www.kvartha.com) ഇത്തവണത്തെ ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സര്‍കാര്‍. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും നേരിട്ടെത്തിയാണ് ഗവര്‍ണറെ ആഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചത്. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു.
കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണ് ഗവര്‍ണര്‍ കഴിഞ്ഞ ഓണം ആഘോഷിച്ചത്. അടുത്തദിവസം ഡെല്‍ഹിക്കു തിരിക്കുന്ന ഗവര്‍ണര്‍ ഓണത്തിനു മുന്‍പു കേരളത്തില്‍ മടങ്ങിയെത്തും.
Keywords: Ministers Invited Governor for Onam Procession, Thiruvananthapuram, News, Ministers Invited, Governor, Onam Procession, Gift, Politics, Celebration, Controversy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.