വൈദ്യുതി നിയന്ത്രണം ബാധകമല്ലാതെ വൈദ്യുതി മന്ത്രി; ബില്‍തുക 24481 രൂപ
Feb 21, 2013, 22:39 IST
കൊച്ചി: വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കോടികള്‍ മുടക്കി ബോധവത്കരണം നടത്തുമ്പോഴും വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക വസതി പരിധിക്ക് പുറത്ത്. 24,481 രൂപയുടെ ബില്ലാണ് മന്ത്രി ആര്യാടന് മുഹമ്മദ് താമസിക്കുന്ന മന്മോഹന് ബംഗ്ലാവില്‍ കഴിഞ്ഞ ജനുവരിയില്‍ ലഭിച്ചത്. 3309 യൂനിറ്റായിരുന്നു ഉപഭോഗം.
ഡിസംബറില്‍ 3070 യൂനിറ്റായിരുന്നു ഉപഭോഗം. നിയന്ത്രണം പ്രഖ്യാപിച്ച ശേഷം 239 യൂനിറ്റ് വര്‍ധിച്ചതായി വിവരാവകാശ നിയമപ്രകാരം അഡ്വ. ഡി.ബി. ബിനുവിന് ലഭിച്ച മറുപടിയില്‍ പറയുന്നു. ജൂലൈ മാസത്തില്‍ 4114 യൂനിറ്റും സെപ്റ്റംബറില്‍ 4873 യൂനിറ്റുമായിരുന്നു മന്മോഹന് ബംഗ്ലാവിലെ ഉപഭോഗം. ഇത് മന്ത്രി കുറച്ചുകൊണ്ടുവരുകയായിരുന്നെന്ന് കണക്കുകള്‍ കാണിക്കുന്നു.
മന്ത്രി കെ.എം. മാണിയാണ് രേഖകള്‍ പ്രകാരം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ ജനുവരിയില്‍ ലഭിച്ച ബില്ലില്‍ കാണിച്ചിരിക്കുന്ന ഉപഭോഗം 3071 യൂനിറ്റാണ്. ബില്‍ തുകയാകട്ടെ 27545 രൂപയും. നവംബറില്‍ ഇത് 2425 യൂനിറ്റായിരുന്നു.
സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന് താമസിക്കുന്ന അജന്ത ഹൗസില്‍ വൈദ്യുതി ബില്ല് താരതമ്യേന കുറവാണ്. നവംബറില്‍ 508 യൂനിറ്റ് മാത്രമായിരുന്നു ഇവിടെ ഉപഭോഗം. ജനുവരിയില്‍ ഇത് 433 യൂനിറ്റായി കുറയുകയും ചെയ്തു.
മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് താമസിക്കുന്ന വീട്ടില്‍ ജനുവരിയില്‍ 14,959 രൂപയുടെ ബില്ലാണ് ലഭിച്ചത്. നവംബറില്‍ 10,139 രൂപയുടെ ബില്ല് ലഭിച്ച സ്ഥാനത്താണിത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണ പരിപാടികള്‍ക്കായി 11.87 കോടി രൂപ വൈദ്യുതി വകുപ്പ് ചെലവിട്ടതായും കണക്കുകള്‍ പറയുന്നു.
SUMMARY: The Kerala State Electricity Board spent Rs.11.87 crore on media advertisements over the past three years to educate people on the need to reduce electricity consumption and adopt energy saving measures. But, the ads have apparently made no impact on one group of power consumers and the Ministers.
According to information received by the right to information (RTI) activist D.B. Binu from KSEB, the power consumption of almost all Ministers is extremely high, though there is wide variation in the pattern of consumption. In December last, Finance Minister K.M. Mani’s official house consumed power worth of Rs. 27, 545.
Keywords: Electricity, Minister, Aryadan Muhammed, K.M.Mani, House, Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.