മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുന്നുവെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍
Feb 22, 2013, 09:00 IST
തിരുവനന്തപുരം: ചില മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുവെന്ന ആരോപണവുമായി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്.
ഈ സാഹചര്യത്തില്‍ അഴിമതിക്കേസുകളില്‍ കുടുങ്ങാതിരിക്കാന്‍ കാബിനറ്റ് നോട്ടില്‍ വകുപ്പ് സെക്രട്ടറിമാരുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ജനുവരി നാലിന് ചേര്‍ന്ന യോഗത്തിലാണ് ഐഎഎസുകാര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സ്വന്തം വകുപ്പിന്റെ കാബിനറ്റ് നോട്ടില്‍ തീരുമാനത്തെ എതിര്‍ത്ത് വകുപ്പ് സെക്രട്ടറിതന്നെ കുറിപ്പ് എഴുതുന്ന സാഹചര്യമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്.
ചില മന്ത്രിമാര്‍ ചില വിവാദ പദ്ധതികളെ അനുകൂലിക്കാന്‍ നിര്‍ബന്ധിക്കുവെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ പരാതി. മന്ത്രിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാല്‍ അഴിമതി കേസുകളില്‍ കുടുങ്ങും. ഇതിനാല്‍ കേസുകളില്‍ നിന്ന് രക്ഷപെടുന്നതിനായി കാബിനറ്റ് നോട്ടില്‍ വിയോജനമറിയിക്കാന്‍ ചീഫ് സെക്രട്ടറിയാണ് നിര്‍ദേശിച്ചത്.
ചില മന്ത്രിമാരില്‍ അവരുടെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിശ്വാസമില്ലെന്നും ചില മന്ത്രിമാര്‍ അഴിമതി നടത്താന്‍ ശ്രമം നടത്തുന്നുവെന്നും വെളിപ്പെടുത്തുന്നതാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Keywords: Kerala news, IAS Officers, Ministers, Corruption, Cabinet Note, Thiruvananthapuram,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.