സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശന നടപടികള്‍, 10നുചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

 


തിരുവവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. ഇതുവരെ അനൗദ്യോഗികമായി നടപ്പാക്കിയിരുന്ന ചെലവു ചുരുക്കലില്‍ ഇതോടെ ഔദ്യോഗിക രൂപം വന്നു. നിയമന നിരോധനം, തസ്തികകള്‍ വെട്ടിക്കുറയ്ക്കല്‍, പദ്ധതിയേതര ചെലവു വെട്ടിക്കുറയ്ക്കല്‍, സമ്മാനങ്ങളുടെ വിതരണം നിയന്ത്രിക്കല്‍ തുടങ്ങിയവയാണ് നടപ്പാക്കുക.

സാധാരണക്കാരെ ബാധിക്കാത്ത തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാനാണ് ചൊവ്വാഴ്ച ചേര്‍ന്ന  മന്ത്രിസഭാ യോഗം ധന വകുപ്പിന് അനുമതി നല്‍കിയത്. എന്നാല്‍ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മേഖലകളിലും ചെലവു ചുരുക്കല്‍ നടപടികള്‍ വ്യാപിപ്പിക്കും. ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ചെലവു ചുരുക്കല്‍ നടപടികളില്‍ ഭൂരിഭാഗവും മാസങ്ങളായി നടപ്പാക്കുന്നതാണ്. എന്നിട്ടും സാമ്പത്തിക ലാഭമുണ്ടാക്കാനോ ചെലവ് നിയന്ത്രിക്കാനോ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പത്തിനു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.

പുതിയ തസ്തികകള്‍ സൃഷ്ടിച്ചതു വഴി വര്‍ഷം 460 കോടി രൂപയുടെ ബാധ്യതയാണുണ്ടായത്. ഇതാകട്ടെ പ്രതീക്ഷിച്ചതിനേക്കാള്‍ അധികമായിരുന്നു. രഹസ്യമായ നിയന്ത്രണ നടപടികളിലൂടെയും നികുതി പിരിവിലൂടെയും 20 ശതമാനം വരുമാനം വര്‍ധന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരമാവധി 12 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. ഓണക്കാലത്ത് വില്‍പന നികുതി അധികം ലഭിച്ചെങ്കിലും വിദേശ മദ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് വന്‍ തിരിച്ചടിയായി. ഡോളര്‍ വിലയിടിവിന്റെയും എണ്ണ വില വര്‍ധനയെയും തുടര്‍ന്ന് വാഹന വിപണിയിലുണ്ടായ മാന്ദ്യം വാഹന നികുതി, രജിസ്‌ട്രേഷന്‍ വരുമാനത്തിലും കുറവുണ്ടായി.
സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശന നടപടികള്‍, 10നുചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുക്കാനും കഴിയാത്ത സ്ഥിതിയാണുള്ളത്. 12,360 കോടി രൂപ മാത്രമെ കടമെടുക്കാന്‍ കഴിയുകയുള്ളൂ. ഇതിനകം ആറായിരം കോടി രൂപ കടമെടുത്തു കഴിഞ്ഞു. രണ്ടു തവണയായി സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും കടമെടുത്താല്‍ സാമ്പത്തിക വര്‍ഷം അവസാനം സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിയുണ്ടാകും. ഇതു മുന്‍ നിര്‍ത്തിയാണ് ചെലവു ചുരുക്കല്‍ നടപടികള്‍ക്ക് ധനവകുപ്പ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.

ജനക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടങ്കിലും ഇതു പൂര്‍ണമായും പാലിക്കാനാകില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. രേഖകളും അനുമതികളും കൃത്യമായിട്ടില്ലാത്ത അപേക്ഷകള്‍ മാറ്റി വയ്ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും ചികിത്സാ സഹായ നിധിയിലുമൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും.

ജനസമ്പര്‍ക്ക പരിപാടികള്‍, നിവേദനങ്ങളില്‍ സഹായം അനുവദിക്കാന്‍ നല്‍കിയ ഉത്തരവുകള്‍ എന്നിവയ്ക്കും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ക്ലിയറന്‍സ് ആവശ്യമാണെന്ന നിര്‍ദേശവും നല്‍കും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള ആനുകൂല്യങ്ങള്‍ പാസാക്കുന്നതിലും നിയന്ത്രണം ഏര്‍പെടുത്തും. 15,000 രൂപയ്ക്കു മുകളിലുള്ള മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ്, പ്രത്യേക യാത്രാ ബത്തകള്‍, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍, അധിക ബത്തകള്‍ എന്നിവ ട്രഷറികളില്‍ നിന്നും മാറി നല്‍കില്ല. ഓരോ ദിവസവും ട്രഷറികളില്‍ നിന്നും പിന്‍വലിക്കുന്ന പണത്തിനു പരിധി നിശ്ചയിക്കും. ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള വിവേചന അധികാരം ട്രഷറി ഓഫിസര്‍മാര്‍ക്കു നല്‍കും. ഓരോ ദിവസവും ചെലവിനെ കുറിച്ചുള്ള അവലോകനങ്ങള്‍ നടത്തും.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബില്ലുകള്‍ മാറുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. വിശദമായ പരിശോധനകള്‍ക്കു ശേഷം നിശ്ചിത പരിധിക്കു മുകളിലുള്ള ബില്ലുകള്‍ ഘട്ടം ഘട്ടമായേ മാറി നല്‍കൂ. വരുമാനത്തിന് അനുസരിച്ചു മാത്രമായിരിക്കും പണം ചെലവഴിക്കുക. ഇതു തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ചെലവു നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിേനാടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നു. നികുതി കുടിശിക പിരിക്കല്‍, സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് പിരിക്കല്‍ തുടങ്ങിയ കാര്യക്ഷമമാക്കും. മുന്‍കൂര്‍ നികുതികളുടെ പിരിവും ശക്തമാക്കും. പിഴ ഈടാക്കല്‍ നടപടികളും സജീവമാക്കും. ഇത്തരം ഇടപെടലുകളിലൂടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Also read:
എം.എല്‍.എയെ കരിങ്കൊടി കാട്ടിയ ഐ.എന്‍.എല്‍ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു
Keywords:  Finance crisis, Cabinet, Tax, Ministers Meet, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia