ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ്
May 12, 2021, 10:08 IST
തിരുവനന്തപുരം: (www.kvartha.com 12.05.2021) സംസ്ഥാനത്ത് വ്യാഴാഴ്ച ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ഡൗണിൽ ചെറിയ ഇളവ് നൽകി സർകാർ. മാംസവിൽപനശാലകൾക്ക് മാത്രം രാത്രി 10 മണി വരെ തുറക്കാൻ അനുമതി നൽകും. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ പറഞ്ഞു.
ഒരു മാസം നീണ്ടു നിന്ന ത്യാഗപൂർണമായ വൃതാനുഷ്ടാനത്തിന് ശേഷമാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയും ലോക് ഡൗൺ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ആഘോഷങ്ങൾ വീടുകളിൽ ഒതുങ്ങും. ബന്ധുക്കളുടെയും അയൽ വീടുകളിലേക്കുമുള്ള സന്ദർശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാൽ പെരുന്നാൾ നിസ്‌കാരവും ഉണ്ടാവില്ല.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിനം നമസ്കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത് നല്‍കണമെന്നാണ് പ്രമാണം.
Keywords: News, Thiruvananthapuram, Ramadan, Lockdown, State, Kerala, Top-Headlines, COVID-19, Minor Exemption of lockdown restrictions one day in state.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.