Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
Aug 17, 2023, 17:20 IST
കൊച്ചി: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. ചെറായില്‍ നിന്നും പറവൂരിലേക്ക് വരികയായിരുന്ന കാറാണ് കത്തിനശിച്ചത്. ആദ്യം കാറിനകത്തുനിന്നും ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഇതോടെ വാഹനം നിര്‍ത്തി യാത്രക്കാരായ നാലു പേരും പുറത്തിറങ്ങി.
നിമിഷങ്ങള്‍ക്കകം തന്നെ വലിയ സ്‌ഫോടനത്തോടെ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, വാഹനങ്ങളിലെ തീപ്പിടിത്തം പഠിക്കാന്‍ ഗതാഗത വകുപ്പ് വിദഗ്ധ സമിതി രൂപീകരിക്കും. സമിതി കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപകടങ്ങള്‍ പരിശോധിക്കും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. അശാസ്ത്രീയ മോഡിഫികേഷനെതിരെ ബോധവത്കരണവും നടത്തും.
Keywords: Miraculous escape for four of family as car catches fire, Kochi, News, Accident, Car Catches Fire, Miraculous Escape, Passengers, Study, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.