Missing baby found | മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ കുഞ്ഞിനെ കണ്ടെത്തി; അമ്മയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

 


തിരുവനന്തപുരം: (www.kvartha.com) തിരുവന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ കുഞ്ഞിനെ കണ്ടെത്തി, അമ്മയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രാഥമിക ശ്രൂശൂഷകള്‍ക്ക് ശേഷം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Missing baby found | മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ കുഞ്ഞിനെ കണ്ടെത്തി; അമ്മയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

മങ്കയം വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Missing baby found in Mankayat mountain water patch; Search for mother intensified, Thiruvananthapuram, News, Missing, Child, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia