തിരയില്‍പ്പെട്ട് കാണാതായ 7 വയസ്സുകാരന്റെ മൃതദേഹം കൊല്ലം ബീച്ചില്‍
Oct 5, 2015, 11:06 IST
കൊല്ലം: (www.kvartha.com 05.10.2015) കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും വിനോദസഞ്ചാരത്തിന് കൊല്ലത്തെത്തിയ സംഘത്തിലെ തിരയില്‍പെട്ട് കാണാതായ ഏഴുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ എട്ടരമണിയോടെ കൊല്ലം ബീച്ചിന് സമീപം കടലിലാണ് മൃതദേഹം പൊങ്ങിയത്. കോസ്റ്റല്‍ പോലീസ് സി.ഐ ആര്. രാമചന്ദ്രന്, എസ്. ഐമാരായ സുരേഷ്കുമാര്‍, പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
ബംഗളൂരു 40 മറീനഹള്ളി വിജയനഗറില്‍ സന്തോഷിന്റേയും രശ്മിയുടേയും മകന് വരുണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വരുണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം മുത്തച്ഛന് ഡി.എസ് മുരളീധരന് (60) തിരയില്‍പെട്ട് മരിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 8.20 മണിയോടെയാണ് വരുണും കുടുംബവും വിനോദയാത്രക്കായി കൊല്ലം
ബീച്ചിലെത്തിയത്. ചാറ്റല്‍മഴ ഉണ്ടായിരുന്നുവെങ്കിലും അതിനെ അവഗണിച്ചാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. ഇതിനിടെ ശക്തമായ തിരയില്‍പെട്ട് വരുണ്‍ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലെ മറ്റു മൂന്നുപേര്‍ തിരയില്‍പെട്ടിരുന്നു.
ഇതിനിടെ സംഘത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകളും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും രക്ഷപ്പെടുത്തി. എന്നാല്‍ വരുണിന്റെ മാതാവിന്റെ പിതാവായ മുരളീധരനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
Also Read:
വിജയ ബാങ്ക് കൊള്ള: മുഖ്യപ്രതി ലത്വീഫ് ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്
Keywords: Kollam, Bangalore, Parents, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.