Child found! | ആശങ്കകൾക്ക് വിരാമം; തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; 19 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ കിട്ടിയത് ഓടയിൽ നിന്ന്

 


തിരുവനന്തപുരം:  (KVARTHA) ആശങ്കകൾക്ക് വിരാമമിട്ട് കൊണ്ട് തിരുവനന്തപുരം പേട്ട ചാക്കയിൽ നിന്ന് കാണാതായ രണ്ട്  വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഓടയിൽ നിന്നാണ് ഹൈദാരാബാദ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ  കണ്ടെത്തിയത്. കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോവുകയാണെന്നും ആരോഗ്യ നില തൃപ്‌തികരമാണെന്നും ഡിസിപി നിധിൻ രാജ് പറഞ്ഞു.
 
Child found! | ആശങ്കകൾക്ക് വിരാമം; തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; 19 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ കിട്ടിയത് ഓടയിൽ നിന്ന്


കുട്ടിയെ തട്ടിക്കൊണ്ട് പോയതായാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ തട്ടിക്കൊണ്ടുപോയവര്‍ രാത്രിയായപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് സൂചന. പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബ്രഹ്‌മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. രാത്രി 12 മണിക്ക് ശേഷം രണ്ടുപേർ ബൈകിൽ പോകുന്നതാണ് ദൃശ്യത്തിലുള്ളത്. സഹോദരങ്ങൾക്കൊപ്പം  ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ ഒരുമണിക്ക് ശേഷം ഉണർന്നപ്പോൾ കാണാതായതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഓൾ സെയിൻ്റ്സ് കോളേജ് പരിസരത്ത് റെയിൽവേ പാളത്തിന് സമീപമാണ് കൊതുകു വലക്കുള്ളിൽ കുഞ്ഞ് കിടന്നിരുന്നത്. 

പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് സ്ക്വാഡുകൾ രൂപീകരിച്ച് ജില്ലയിലുടനീളം പൊലീസ് ഊർജിത അന്വേഷണമാണ് നടത്തിയത്. ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഡോഗ് സ്ക്വാഡിനെയും തിരച്ചിലിനായി നിയോഗിച്ചു. ഇതിനൊടുവിലാണ് ഇപ്പോൾ ആശ്വാസ വാർത്ത ലഭിച്ചിരിക്കുന്നത്. നാട്ടുകാരാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്യം പൊലീസില്‍ അറിയിച്ചത്.

Keywords: News, Malayalam-News, Kerala, Thiruvananthapuram, Missing, Police, Missing child found in drainage 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia