കാ­ണാതാ­യ വ­നം ഉ­ദ്യോ­ഗസ്ഥ­നെ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെത്തി

 


കാ­ണാതാ­യ വ­നം ഉ­ദ്യോ­ഗസ്ഥ­നെ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെത്തി
പാല­ക്കാ­ട് : ഡ്യൂട്ടിക്കിടെ കാണാതായ വനം വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ശ്രീകാന്ത് മോഹന്റെ ജഡമാ­ണ് തി­ങ്ക­ളാഴ്ച രാവിലെ മലമ്പുഴ വനത്തില്‍ കണ്ടെത്തിയ­ത്.

ഒരു മാസം മു­മ്പാണ് മല­മ്പു­ഴ­യിലെ വനം വികസന കോര്‍പറേ­ഷന്റെ കീഴിലുളള റബര്‍ എസ്‌റ്റേ­റ്റില്‍ ശ്രീകാന്ത് മോഹന്‍ ജോലിക്കെത്തിയത്.

ശ്രീ­കാ­ന്തിനെ കാണാതായ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടത്തിലേക്ക് പോകുന്നത് തൊഴിലാളികള്‍ കണ്ടിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതിനെ തു­ടര്‍ന്ന് ഒ­ന്നിച്ച് ജോലി ചെയ്തിരുന്നവര്‍ പോലീസിനെയും ബന്ധുക്കളെയും വിവരമറി­യി­ക്കു­ക­യാ­യി­രുന്നു. തുടര്‍ന്ന് രണ്ടുദിവസമായി പോലീസും നാട്ടുകാരും ന­ടത്തിയ തി­ര­ച്ചിലി­നൊ­ടു­വി­ലാ­ണ് ശ്രീ­കാ­ന്ത് മോഹനെ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തി­യത്.

Keywords:  Missing, Forest , Employees, Rubber , Estate,Dead Body, Palakkad, Kollam, Malampuzha, Police, Kerala, Missing employee found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia