കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഡാമില്‍ മരിച്ചനിലയില്‍

 


മൂന്നാര്‍: (www.kvartha.com 22.09.15) കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാട്ടുപ്പെട്ടി കൊരണ്ടക്കാട് വിമലാലയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നിത്യ(12) യുടെ മൃതദേഹമാണ് മാട്ടുപ്പെട്ടി ഡാമിലെ ജലാശയത്തില്‍ കാണപ്പെട്ടത്.

കണ്ണന്‍ ദേവന്‍ കമ്പനി മാട്ടുപ്പെട്ടി ആര്‍.ആന്റ് ഡി ആന്റ് ഡി എസ്‌റ്റേറ്റിലെ തൊഴിലാളികളായ രാജാറാം- ഭവാനി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് നിത്യയെ വീട്ടില്‍ നിന്നും കാണാതായത്. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.

തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിന്നും പെണ്‍കുട്ടിയുടെ ഒരു ചെരുപ്പ്
കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഡാമില്‍ മരിച്ചനിലയില്‍
കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ ഡാമിലെ ജലാശത്തില്‍ നിന്നും മറ്റൊരു ചെരുപ്പും കണ്ടെത്തിയതോടെ മൂന്നാര്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഡാമില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ  മൃതദേഹം കണ്ടെടുത്തത്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടി ജലാശത്തില്‍ വീണു മരിച്ചത് എങ്ങനെയാണെന്ന സംഭവത്തെ കുറിച്ച് മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി.  വിമല്‍ രാജ് സഹോദരനാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia