Found Dead | കാണാതായ യുവാവിനെ വീടിന് സമീപത്തെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍
Aug 27, 2022, 19:59 IST
കവളങ്ങാട്: (www.kvartha.com) കാണാതായ യുവാവിനെ വീടിന് സമീപത്തെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിമറ്റം പുലിയന്‍പാറയിലെ അറയ്ക്കല്‍ ജോസഫിന്റെ മകന്‍ ബൈജു (48) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. സംഭവം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബൈജുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ ആഗസ്ത് 22 നാണ് ബൈജുവിനെ കാണാതായത്. 23 ന് മാതാവ് ഫിലോമിന ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാത്രി മകനെ ആരോ വലിച്ചിഴച്ച് വീടിനു പുറത്തേക്ക് കൊണ്ടുപോയെന്നാണ് ഫിലോമിന നല്‍കിയ പരാതിയില്‍ പറയുന്നത്. ശബ്ദംകേട്ട് നോക്കിയപ്പോഴാണ് സംഭവം നേരില്‍ കണ്ടതെന്നും അന്നേ ദിവസം തന്നെ പൊലീസാണെന്നു പറഞ്ഞ് രണ്ടുപേര്‍ വീട്ടില്‍ വന്ന് മകനുമായി സംസാരിച്ചിരുന്നതായും അവര്‍ പറഞ്ഞു.
പ്രദേശവാസികളായ ചിലര്‍ വീട്ടിലെത്തി മകനെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ പറയുന്നുണ്ട്. മൃതശരീരത്തിന് നിറ വ്യത്യാസമുണ്ട്. മൂവാറ്റുപുഴ ഡിവൈ എസ് പി മുഹമ്മദ് റിയാസ്, ഊന്നുകല്‍ ഇന്‍സ്പെക്ടര്‍ ഒ എ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.
വിശദമായ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനയച്ചു. ബൈജുവിനെതിരെ ഒരു പരാതി പൊലീസിന് നേരത്തേ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ബൈജുവിനെ കാണാതാകുന്നത്. കടവന്ത്രയില്‍ ഐ ടി മേഖലയിലാണ് ബൈജു ജോലി ചെയ്തിരുന്നത്.
Keywords: Missing man found dead, Ernakulam, News, Local News, Missing, Dead Body, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.