കണ്ണർ: (www.kvartha.com) തളിപ്പറമ്പിൽ കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ജൂണ്‍ 26 ന് കാണാതായ പന്നിയൂരിലെ അത്തിലാട്ട് വളപ്പില്‍ എവി കോരന് (65) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. നാടുകാണി കിന്‍ഫ്രാ പാര്കിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ വെള്ളിയാഴ്ച രാവിലെയാണ് മനുഷ്യന്റെ തലയോട്ടിയും ജീര്‍ണിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയത്.
തൊട്ടടുത്ത കശുമാവിന് കൊമ്പില്‍ കെട്ടിതൂങ്ങാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തരത്തില്‍ കള്ളിമുണ്ട് കെട്ടിയിട്ടുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ കുപ്പായവും മൊബൈല്‍ ഫോണും കണ്ടെത്തി. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മക്കള്‍: വൈഗ, വൈഷ്ണ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.