29 വര്‍ഷം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണം കണ്ടെത്തി

 


തൃശൂര്‍:  (www.kvartha.com 25.04.2014) 29 വര്‍ഷം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണത്തിന്റെ ഒരു ഭാഗം ക്ഷേത്രത്തിലെ മണികിണറില്‍ നിന്നും കണ്ടെത്തി. ക്ഷേത്രത്തിലെ മണിക്കിണര്‍ വൃത്തിയാക്കാന്‍ വേണ്ടി വറ്റിച്ചപ്പോഴാണ് 60 ഗ്രാം തൂക്കം വരുന്ന 29 നീലക്കല്ലുകള്‍ പതിച്ച നാഗപടത്താലി കണ്ടെത്തിയത്.

1985 ലാണ് കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച  തിരുവാഭരണ മോഷണം നടന്നത്. 210 ഗ്രാം തൂക്കമുള്ള മൂന്ന് തിരുവാഭരണങ്ങളാണ് അന്ന് മോഷണം പോയത്. തുടര്‍ന്ന് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജ്യോതിഷി കൈമുക്ക് പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടക്കുകയും  തിരുവാഭരണം മോഷ്ടിച്ചത് ക്ഷേത്രവുമായി ബന്ധമുള്ള വ്യക്തി യാണെന്ന് പ്രവചിക്കുകയും ചെയ്തു.

29 വര്‍ഷം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും  കാണാതായ തിരുവാഭരണം കണ്ടെത്തിസംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ ക്ഷേത്ര മേല്‍ശാന്തിയെയും രണ്ടുമക്കളെയും പോലീസ് നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ തുമ്പൊന്നും ലഭിച്ചില്ല.

തിരുവാഭരണം മോഷണം പോയതിനെ തുടര്‍ന്ന് മൂന്നു പ്രാവശ്യം മണിക്കിണറിലെ വെള്ളം വറ്റിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിനാല്‍ വിഗ്രഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

29 വര്‍ഷങ്ങള്‍ക്കുശേഷം ഗുരുവായൂരപ്പനില്‍ നിന്നും നീതി കിട്ടിയിരിക്കുകയാണെന്നാണ് വിഗ്രഹം
തിരിച്ചുകിട്ടിയപ്പോള്‍ അന്നത്തെ മേല്‍ശാന്തിയുടെ മകന്‍ പ്രതികരിച്ചത്.

അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും  തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ  പേരില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. നഷ്ടപ്പെട്ട തിരുവാഭരണങ്ങളില്‍ ഒന്ന് ക്ഷേത്രത്തിലെ തന്നെ മണിക്കിണറില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുരളീധരന്റെ പ്രതികരണം.

തിരുവാഭരണം നഷ്ടപ്പെട്ടതില്‍ കെ. കരുണാകരന് ഏറെ വിഷമമുണ്ടായിരുന്നു. കൃഷ്ണ ഭക്തനായ തന്റെ പിതാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമായിരുന്നു 1985 ല്‍ നടന്നത്.  അന്നത്തെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് സംഭവം നന്നായി ഉപയോഗിച്ചു. തിരുവാഭരണം ക്ഷേത്രക്കിണറില്‍ ഒളിപ്പിച്ചവരെ കണ്ടെത്തണമെന്നും, വൈകിയാണെങ്കിലും സത്യം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കോഴി മുട്ട തനിയേ വിരിഞ്ഞു; പക്ഷികരെയില്‍ ആശ്ചര്യം

Keywords:  Thrissur, Statue,Guruvayoor Temple, Ornaments, Politics, Theft, Police, Son, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia