Body Found | കോഴിക്കോട് പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Jul 25, 2023, 18:11 IST
കോഴിക്കോട്: (www.kvartha.com) പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുല്‍ നസീറിന്റെ മകന്‍ മിഥിലാജ് (21) ആണ് മരിച്ചത്. കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റര്‍ മാറി കൈതക്കുണ്ടിനടുത്ത് വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു.
പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെ മിഥിലാജ് ആറാളക്കല്‍ ഭാഗത്ത് ഒഴുക്കില്‍പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.
നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ അഗ്‌നിശമനസേനാ സംഘവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ ആരംഭിച്ചത്. കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന്റെ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kozhikode, News, Kerala, Missing, Found Dead, River, Missing student's found dead in river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.