കോഴിക്കോട്: (www.kvartha.com 04.12.2016) കാസര്‍കോട് രാജപുരത്തുനിന്നും കാണാതായ നവവധുവിനെ പോലീസ് കോഴിക്കോട്ട് കണ്ടെത്തി. രാജപുരം പാണത്തൂര്‍ കച്ചറക്കടവില്‍ നിന്നും കാണാതായ അഖിലയെയാണ് (20) മണിക്കൂറുകള്‍ക്കകം കോഴിക്കോട് രാമനാട്ടുകരയില്‍ കണ്ടെത്തിയത്. നവംബര്‍ ആറിനാണ് കച്ചറക്കടവിലെ സരളാദേവിയുടെ മകനും കല്ല്യാണ്‍ ജ്വല്ലറി ഹൈദരാബാദ് ബ്രാഞ്ച് ജീവനക്കാരനുമായ രാഗേഷ് കൃഷ്ണന്‍ അഖിലയെ വിവാഹം ചെയ്തത്.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷം രാഗേഷ് ഹൈദരാബാദിലേക്ക് പോയിരുന്നു. നവംബര്‍ 26ന് അഖില രാജപുരം ചാമുണ്ഡിക്കുന്നിലെ വാതില്‍മാടിയിലെ സ്വന്തം വീട്ടിലേക്ക് വന്നു. കുറച്ചുദിവസം സ്വന്തം വീട്ടില്‍ താമസിച്ചശേഷം അഖില ഭര്‍തൃവീട്ടിലേക്കാണെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങിയതായിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടില്‍ യുവതി എത്തിയില്ല. ഇതേ തുടര്‍ന്ന് ഭര്‍തൃമാതാവ് സരളാദേവി രാജപുരം പോലീസി ല്‍ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖില കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയതായി വിവരം ലഭിച്ചു. പോലീസ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് വിവരം കൈമാറുകയും ചെയ്തു. അപ്പോഴേക്കും അഖില കയറിയബസ് കോഴിക്കോട് രാമനാട്ടുകരയിലെത്തിയിരുന്നു. രാമനാട്ടുകര പോലീസ് ബസ് തടഞ്ഞ് അഖിലയെ കസ്റ്റഡിയിലെടുത്ത ശേഷം വിവരം രാജപുരം പോലീസിന് കൈമാറി. രാജപുരം പോലീസും ബന്ധുക്കളും രാമനാട്ടുകരയില്‍ എത്തി അഖിലയെ കാസര്‍കോട്ടേക്ക് കൊണ്ടുപോവുകയും കോടതിയില്‍ ഹജരാക്കുകയും ചെയ്തു. യുവതിയെ കോടതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം വിട്ടു.
Keywords: Kerala, kasaragod, Kozhikode, Grooms, wedding, kanhangad, Police, Missing, Women, KSRTC, Missing-women-found-in-Kozhikod.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.