മിഷന്‍ മാന്‍ഗ്രൂവ് പദ്ധതി: വനം വകുപ്പിന് ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങള്‍ ലഭിച്ചത് കണ്ണൂര്‍ ജില്ലയില്‍
Feb 11, 2020, 20:04 IST
കണ്ണൂര്‍: (www.kvartha.com 11.02.2020) കേരളത്തില്‍ കണ്ടല്‍ വനങ്ങളുടെ സംരക്ഷണത്തിനായി വനംവകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ മാന്‍ ഗ്രൂവ് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ കണ്ടല്‍ വനം ലഭിച്ചത് കണ്ണൂരില്‍. പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ വനങ്ങള്‍ കണ്ടെത്തി നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്ന സംസ്ഥാന വനംവകുപ്പിന്റെ പദ്ധതിയാണ് മിഷന്‍ മാന്‍ ഗ്രൂവ്. സംസ്ഥാനത്തെ കണ്ടല്‍ വനങ്ങളില്‍ ആകെയുള്ളതില്‍ 70 ശതമാനവും സ്ഥിതി ചെയ്യുന്ന ജില്ല കൂടിയാണ് കണ്ണൂര്‍.'കേരളത്തില്‍ 700 ച കി.മീ കണ്ടല്‍ കാടുകള്‍ ഉണ്ടായിരുന്നത് ഇന്ന് വെറും 17 ച കി.മീ ആയി ചുരുങ്ങിയെന്നാണ് പഠന റിപ്പോര്‍ട്ട്.
ഇവയില്‍ കണ്ണൂര്‍ തീരത്ത് 755 ഹെക്ടര്‍, കോഴിക്കോട് 293 ഹെക്ടര്‍, ആലപ്പുഴ 90 ഹെക്ടര്‍, എറണാകുളം 260 ഹെക്ടര്‍, കോട്ടയം 80 ഹെക്ടര്‍ എന്നിങ്ങനെയാണ് കണ്ടാല്‍ വനങ്ങള്‍ അവശേഷിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍കുന്ന അവശേഷിച്ച കണ്ടല്‍ കാടുകള്‍ തന്നെ വികസനത്തിന്റെ പേരില്‍ വെട്ടി നശിപ്പിക്കപ്പെടുന്ന സാഹചര്യം പലയിടങ്ങളിലുമുണ്ട്. ഇവയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മാന്‍ഗ്രൂവ് പദ്ധതിയില്‍ ഭൂമി വിട്ടുനല്‍കാന്‍ താല്പര്യമുള്ള ഭൂ ഉടമകളില്‍ നിന്ന് ഒക്ടോബറിലാണ് സാമൂഹ്യ വനവത്കരണ വിഭാഗം അപേക്ഷ സ്വീകരിക്കാന്‍ ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ 50 ഹെക്ടര്‍ കണ്ടല്‍ വനമാണ് ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതിനോടകം 52 ഹെക്ടറിനുള്ള സമ്മത പത്രം സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 15.04 ഹെക്ടര്‍ കണ്ടല്‍വനമാണ് ലഭിച്ചത്. തൃശൂര്‍ (9.33), മലപ്പുറം (8.42), കൊല്ലം (2.42), കാസര്‍കോട് (2.16), കോഴിക്കോട് (1.14) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നും ലഭിച്ചത്. ഇവയില്‍ പരിശോധനങ്ങളുടെ അടിസ്ഥാനത്തില്‍ 38.53 ഹെക്ടര്‍ ഏറ്റെടുക്കാന്‍ യോഗ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Keywords: Kannur, Kerala, Kannur, News, forest, Mission mangrove project; Kannur district has the highest number of mangroves
ഇവയില്‍ കണ്ണൂര്‍ തീരത്ത് 755 ഹെക്ടര്‍, കോഴിക്കോട് 293 ഹെക്ടര്‍, ആലപ്പുഴ 90 ഹെക്ടര്‍, എറണാകുളം 260 ഹെക്ടര്‍, കോട്ടയം 80 ഹെക്ടര്‍ എന്നിങ്ങനെയാണ് കണ്ടാല്‍ വനങ്ങള്‍ അവശേഷിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍കുന്ന അവശേഷിച്ച കണ്ടല്‍ കാടുകള്‍ തന്നെ വികസനത്തിന്റെ പേരില്‍ വെട്ടി നശിപ്പിക്കപ്പെടുന്ന സാഹചര്യം പലയിടങ്ങളിലുമുണ്ട്. ഇവയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മാന്‍ഗ്രൂവ് പദ്ധതിയില്‍ ഭൂമി വിട്ടുനല്‍കാന്‍ താല്പര്യമുള്ള ഭൂ ഉടമകളില്‍ നിന്ന് ഒക്ടോബറിലാണ് സാമൂഹ്യ വനവത്കരണ വിഭാഗം അപേക്ഷ സ്വീകരിക്കാന്‍ ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ 50 ഹെക്ടര്‍ കണ്ടല്‍ വനമാണ് ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതിനോടകം 52 ഹെക്ടറിനുള്ള സമ്മത പത്രം സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 15.04 ഹെക്ടര്‍ കണ്ടല്‍വനമാണ് ലഭിച്ചത്. തൃശൂര്‍ (9.33), മലപ്പുറം (8.42), കൊല്ലം (2.42), കാസര്‍കോട് (2.16), കോഴിക്കോട് (1.14) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നും ലഭിച്ചത്. ഇവയില്‍ പരിശോധനങ്ങളുടെ അടിസ്ഥാനത്തില്‍ 38.53 ഹെക്ടര്‍ ഏറ്റെടുക്കാന്‍ യോഗ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.