മുഹമ്മദലി അനുശോചന വിവാദം: കൂടുതല്‍ പ്രതികരണത്തിനില്ല, തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞെന്ന് മന്ത്രി ഇ.പി.ജയരാജന്‍
Jun 6, 2016, 12:31 IST
തിരുവനന്തപുരം: (www.kvartha.com 06.06.2016) ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ നടത്തിയ അനുശോചന വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് കായിക മന്ത്രി ഇ.പി.ജയരാജന്‍.
പറയാനുള്ളത് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. എന്താണ് അന്ന് സംഭവിച്ചതെന്ന ചോദ്യത്തിന് അത് തന്നെ എന്നായിരുന്നു ജയരാജന്റെ മറുപടി. പോരെ, നിങ്ങളൊക്കെ പ്രസ്താവന പ്രസിദ്ധീകരിച്ചല്ലോ, എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു ജയരാജന്റെ പ്രതികരണം.
മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ ഒരു വാര്‍ത്താ ചനലില്‍ ജയരാജന്‍ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞിരുന്നു. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞാണ് വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണിലൂടെ ബന്ധപ്പെട്ടത്. അനുശോചനം നടത്തിയ ജയരാജന്‍ അബദ്ധത്തില്‍പ്പെടുകയും ചെയ്തു.
'മുഹമ്മദലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്'. എന്നായിരുന്നു ജയരാജന്റ അനുശോചന സന്ദേശം.
നിമിഷങ്ങള്‍ക്കകം തന്നെ മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ട്രോളന്‍മാര്‍ പണിയും തുടങ്ങി. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ജയരാജന്‍ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തുവന്നത്.
ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്,
ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടയില്‍ മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ എന്നെ വിളിച്ചു. നമ്മുടെ മുഹമ്മദലി അമേരിക്കയില്‍ അന്തരിച്ചു. നിരവധി ഗോള്‍ഡ് മെഡല്‍ ജേതാവാണ് ഇപ്പോള്‍ തന്നെ ഒരു അനുശോചനം തരണം എന്ന് ആവശ്യപ്പെട്ടു.
40 വര്‍ഷം മുമ്പ് കളിക്കളം വിട്ട ലോക ബോക്‌സിംഗ് ഇതിഹാസം അമേരിക്കന്‍ പൗരനായ സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന് അപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. അതു കൊണ്ടാണ് ഒരു അനുശോചനം നല്‍കിയത്.
നാലഞ്ച് മിനിറ്റിനുള്ളില്‍ ഇത് വിശദമായി അന്വേഷിച്ചു, ലോക ചാമ്പ്യനായിരുന്ന മുഹമ്മദ് അലിയാണ് അമേരിക്കയില്‍ മരിച്ചതെന്ന് മനസിലായി. ഉടന്‍ എല്ലാ വാര്‍ത്താ ചാനലുകളിലും അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് അനുശോചനം അറിയിക്കുകയും പത്രങ്ങള്‍ക്ക് അനുശോചന കുറിപ്പ് നല്‍കുകയും ചെയ്തു.
ഈ സത്യം മറച്ചു പിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നു . ഈ കുപ്രചരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
ഇ.പി. ജയരാജന്‍

Also Read:
ചട്ടഞ്ചാല്‍ ഇറക്കത്തില്‍ മീന്‍ലോറി കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
Keywords: Mistake Is A Mistake, Says Kerala Minister After Muhammad Ali Remark, Thiruvananthapuram, Facebook, Media, Phone call, Criticism, America, Treatment, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.