സോളാര്‍ കേസ് മന്ത്രി തിരുവഞ്ചൂരിന്റെ മകനെ വിസ്തരിക്കാന്‍ ശുപാര്‍ശ
Nov 22, 2014, 14:30 IST
കൊച്ചി: (www.kvartha.com 22.11.2014) വിവാദമായ സോളാര്‍ അഴിമതിക്കേസില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജ്ജുന് രാധാകൃഷ്ണനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിള രംഗത്ത്.
ഇതുസംബന്ധിച്ച വിശദമായ മൊഴി സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുമ്പാകെ കുരുവിള സമര്‍പ്പിച്ചു. സോളാര്‍ പദ്ധതികള്‍ക്ക് കേന്ദ്രസബ്സിഡി ഇനത്തില്‍ കിട്ടുന്ന കോടിക്കണക്കിന് രൂപ അര്ജ്ജുന് രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഡെല്‍ഹിയിലെ സഹായി തോമസ് കുരുവിളയും വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കുരുവിളയുടെ ആരോപണം.
രണ്ടുദിവസം മുന്‍പാണ് എംകെ കുരുവിള സോളാര്‍ ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ആസ്ഥാനമായ പാം ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ അര്ജ്ജുന് രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഡെല്‍ഹിയിലെ സഹായി തോമസ് കുരുവിളയും ചേര്‍ന്ന് സോളാറിന് കേന്ദ്രസബ്സിഡിയായി കിട്ടിയ കോടിക്കണക്കിന് രൂപ വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കുരുവിളയുടെ ആരോപണം.
ഇതിനു തെളിവായി പാം ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ബാങ്ക് ഇടപാടുകളുടെ രേഖകളും കുരുവിള കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. 2012 ഒക്ടോബര്‍ 11 ന് മുഖ്യമന്ത്രിയെ കാണാന്‍ തിരുനന്തപുരത്തേക്ക് വന്നതിന്റെ യാത്രാടിക്കറ്റുകളും കുരുവിള കമ്മീഷന് മുമ്പാകെ നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ സോളാര്‍ പവര്‍ പ്രോജക്ടുകള്‍ക്ക് ഇന്ത്യയില്‍ അംഗീകാരം കിട്ടിയിട്ടുള്ളത് തന്റെ ബന്ധുക്കളുടെ ഏജന്‍സിക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചതായി കുരുവിള പറയുന്നു.
അതുകൊണ്ട് തന്നെ സോളാര്‍ പദ്ധതികള്‍ക്കായി കേന്ദ്രം നല്കുന്ന കോടികളുടെ സബ്സിഡി മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് മാത്രമാണ് കിട്ടിയിരുന്നതെന്ന് അദ്ദേഹം തന്നെ ധരിപ്പിച്ചിരുന്നു എന്നും കുരുവിള പറയുന്നുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരായി താന്‍ നല്കിയ പരാതി ഇല്ലാതാക്കാന്‍ അന്നത്തെ ഐജി കെ പത്മകുമാര്‍ ശ്രമിച്ചുവെന്നും കുരുവിള നല്കിയ മൊഴിയിലുണ്ട്. അതിനാല്‍ എഡിജിപി പത്മകുമാര്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജ്ജുന് രാധാകൃഷ്ണന്, തോമസ് കുരുവിള എന്നിവരെ കമ്മീഷന് വിസ്തരിക്കണമെന്നും എംകെ കുരുവിള ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: MK Kuruvila speaks against Arjun Radhakrishnan in solar Judicial commission, Kochi, Thiruvanchoor Radhakrishnan, Bangalore, Business Man, Chief Minister, Oommen Chandy, New Delhi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.