തിരുവനന്തപുരം: കുടുംബശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജയറാം രമേശ് ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.സി. ജോസഫിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കടുത്തുപോയെന്ന് മന്ത്രി എം.കെ. മുനീര്‍. എന്‍.ആര്‍.എല്‍.എം.എഫിന് മറ്റ് എന്‍.ജി. ഒകള്‍ക്കും അര്‍ഹതയുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ഫണ്ട് ജനശ്രീക്കായി വകമാറ്റിയിട്ടില്ല. കുടംബശ്രീക്ക് ബദലായി രൂപവത്കരിച്ച പ്രസ്ഥാനമല്ല ജനശ്രീ.
165 കോടിയോളം രൂപ ബജറ്റില്‍ കുടുംബശ്രീക്ക് വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും അത് ഒരു കാരണവശാലും മാറ്റി ചെലവഴിക്കാന്‍ പറ്റില്ല. ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുമെന്ന ജയറാം രമേശിന്റെ നിലപാടിനെയും മന്ത്രി വിമര്‍ശിച്ചു. തന്റെ മന്ത്രാലയത്തില്‍നിന്ന് കുടുംബശ്രീക്കു മാത്രമേ സഹായമുള്ളൂ. മറ്റൊരു ശ്രീയെയും പരിഗണിക്കില്ലെന്ന ജയറാം രമേശിന്റെ നിലപാട് ശരിയല്ല. കുടുംബശ്രീയില്‍ സ്ത്രീകള്‍ മാത്രമേ ഉള്ളൂ. ഗ്രാമീണ ഉപജീവന മിഷനില്‍ പുരുഷന്മാര്‍ക്കും ആനുകൂല്യം ലഭിക്കേതുണ്ട്.
തൊഴിലുറപ്പു പദ്ധതിയില്‍ പശുവളര്‍ത്തലും ഉള്‍പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ജയറാം രമേശ് നിരാകരിച്ചിരുന്നു. തൊഴിലുറപ്പുപദ്ധതിയില്‍ പശുക്കറവയും കുരങ്ങിനെ ഓടിക്കലും ഉള്‍പ്പെടുത്താനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെ മന്ത്രി കെ.സി. ജോസഫ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രമന്ത്രിയുടെ കുടികിടപ്പുകാരല്ലെന്നും കേന്ദ്രമന്ത്രിയെ ഉപദേശിക്കുന്നത് ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഗ്രാമവികസന വകുപ്പിനെ നിയന്ത്രിച്ചിരുന്ന ചില ഉദ്യോഗസ്ഥരാണെന്നും ജോസഫ് പറഞ്ഞു. ജോസഫ്-ജയ്റാം പോരില്‍ എം.കെ. മുനീറും പങ്കുചേര്‍ന്ന സാഹചര്യത്തില്‍ വിവാദം കൊഴുക്കുയാണ്.

Keywords: Thiruvananthapuram, M.K.Muneer, Central Government, Minister, Kerala, Government Project, Kudumbasree, Janasree, Jayaram Ramesh, K.C. Joseph, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.