Criticism | വന്യജീവി അക്രമം പെരുകുമ്പോഴും വനം മന്ത്രി മയക്കത്തിലാണെന്ന് സണ്ണി ജോസഫ് എംഎൽഎ


● സർക്കാർ നിസ്സംഗത പാലിക്കുന്നതായി സണ്ണി ജോസഫ് എംഎൽഎ ആരോപിച്ചു.
● ആനമതിൽ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടും നടപടികൾ വൈകുന്നു.
● യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
കണ്ണൂർ: (KVARTHA) ആറളത്തും, കണ്ണൂരിലുമായി വന്യജീവി ആക്രമണത്തിൽ പതിനാറു പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാർ നിസ്സംഗത പാലിക്കുകയാണെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും, അപകടകരമായ സാഹചര്യങ്ങൾ നേരിൽ കണ്ടിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല.
ആനമതിൽ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചിട്ടും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറളത്ത് നടന്ന വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ പ്രതിഷേധാർത്ഥം യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കണ്ണൂർ ഡിഎഫ്ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവെള്ളി, മുഹ്സിൻ കാതിയോട്, സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, മഹിത മോഹൻ, മിഥുൻ മാറോളി, സൗമ്യ എൻ, ഫർഹാൻ മുണ്ടേരി, അതുൽ എം സി, പ്രിനിൽ മതുക്കോത്ത്, രാഹുൽ മെക്കിലേരി, വരുൺ എം കെ, നിധിൻ നടുവനാട്, റിജിൻ രാജ്, അമൽ കുറ്റിയാട്ടൂർ, രാഹുൽ പി പി എന്നിവർ സംസാരിച്ചു.
മാർച്ചിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രണ്ട് തവണ ജലപീരങ്കി പ്രയോഗവും ഉണ്ടായി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
MLA Sunny Joseph criticized the Kerala Forest Minister for inaction despite the increasing wildlife attacks in Kannur. He alleged that the government is not taking necessary steps to prevent human-animal conflict, even after repeated requests. He was speaking at a protest march organized by the Youth Congress.
#WildlifeAttack #Kerala #Inaction #Protest #YouthCongress #ForestMinister