ദര്‍ശന ടിവിയില്‍ എം.എം അക്ബറിന്റെ ജോതിര്‍ഗമയ വരുന്നു

 


തിരുവനന്തപുരം: (www.kvartha.com 10.12.2014) ഇ.കെ വിഭാഗം സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ടി.വി. ചാനലായ ദര്‍ശന ടിവി മുജാഹിദ് നേതാവിന്റെ ടോക്ക് ഷോ സംപ്രേഷണം ചെയ്ത് ഞെട്ടിക്കാന്‍ ഒരുങ്ങുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നേതാവും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം അക്ബറിന്റെ ടോക്ക് ഷോയാണ് ഉടന്‍ ദര്‍ശന ടിവിയില്‍ ആരംഭിക്കാന്‍ പോകുന്നത്.

എം.എം അക്ബറിന്റെ പ്രശസ്തമായ സ്‌നേഹ സംവാദം ചര്‍ച്ചാ പരിപാടിയുടെ ടിവി രൂപമായിരിക്കും ഇത്. കേരളത്തിലെ മറ്റു പല ചാനലുകളെയും മുജാഹിദ് നേതൃത്വവും എ.എം അക്ബറും സമീപിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായിരുന്നത്. എന്നാല്‍ ഇ.കെ. സുന്നി വിഭാഗം നേതാവും പാണക്കാട് കുടുംബാംഗവുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ദര്‍ശന ടിവി അനുകൂലമായി പ്രതികരിച്ചു. ഇതോടെ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങി.

ദര്‍ശന ടിവിയിലെ ശ്രദ്ധേയമായ പലപരിപാടികളുടെയും നിര്‍മാതാവും അവതാരകനുമായ ഐ.എം.എ. സലാം ആണ് ജോതിര്‍ഗമയ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ അവതാരകന്‍. എല്ലാ ആഴ്ചയും നിശ്ചിത ദിവസം പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യാനാണ് ആലോചന. ഇതിന്റെ കുറേ എപ്പിസോഡുകള്‍ റെക്കോഡ് ചെയ്തു കഴിഞ്ഞു. ദര്‍ശന ടിവിക്ക് പുതുതായി ഒരു വലിയ വിഭാഗം പ്രേക്ഷകരെ ലഭിക്കാന്‍ സഹായിക്കുന്നതാണ് ജോതിര്‍ ഗമയ.

എം.എം അക്ബറിന്റെ പല നിലപാടുകളോടും സാമുദായിക പ്രശ്‌നങ്ങളിലെ വ്യാഖ്യാനങ്ങളോടും ദര്‍ശന ടിവിക്കും ഇ.കെ നേതൃത്വത്തിനും അനുകൂല നിലപാടല്ല ഉള്ളത്. മാത്രമല്ല, ശക്തമായ വിയോജിപ്പും ഉണ്ടുതാനും. എന്നാല്‍ ഒരു പരിപാടി എന്ന നിലയില്‍ അക്ബറിന്റെ ജോതിര്‍ഗമയ സംപ്രേഷണം ചെയ്യുക എന്ന ജനാധിപത്യ മര്യാദയാണ് തങ്ങള്‍ കാണിക്കുന്നതെന്ന് ദര്‍ശന ടിവി വൃത്തങ്ങള്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ദര്‍ശന ടിവിയില്‍ എം.എം അക്ബറിന്റെ ജോതിര്‍ഗമയ വരുന്നു

Keywords:  Kerala, Darshana TV, M.M. Akbar, Mujahid, E.K. Sunni, IMA Salam, M.M. Akbar program soon in Darshana TV.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia