ജവഹര്‍ലാല്‍ നെഹ്‌റുവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി

 


തിരുവനന്തപുരം: (www.kvartha.com 15.11.2019) മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി മണി ഖേദ പ്രകടനം നടത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദമെന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചത്.


ജവഹര്‍ലാല്‍ നെഹ്‌റുവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി



ശിശുദിനം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മരിച്ച സുദിനമാണെന്നാണ് കഴിഞ്ഞദിവസം എം എം മണി പറഞ്ഞത്. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് വൈദ്യുതി മന്ത്രിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചത്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്.

ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകൾ അർപ്പിച്ചപ്പോൾ വന്നപ്പോൾ ഉണ്ടായ പിഴവിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം;




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  M M Mani clarifies his yesterdays slip of tongue,Thiruvananthapuram, News, Politics, Facebook, Post, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia