സ്ഥാനാര്‍ത്ഥി പരിചയം
എസ് എ ഗഫൂര്‍
തിരുവനന്തപുരം: (www.kvartha.com 13/04/2016) കൊല്ലം ജില്ലയിലെ പരവൂരിനടുത്ത് കരിമരുന്ന് പ്രകടനത്തിനിടെ വന്‍ ദുരന്തം ഉണ്ടാകുന്നതിനു മുമ്പേതന്നെ ജില്ലയിലെ ചടയമംഗലത്ത് ഒരു രാഷ്ട്രീയ ദുരന്തത്തിനു കളമൊരുങ്ങിയിരുന്നു എന്നൊരു പരിഹാസം പ്രചരിക്കുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് എം എം ഹസനെ ചടയമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയാക്കിയതിനേക്കുറിച്ചാണു പറയുന്നത്. യുഡിഫ് ഒരു വട്ടം മാത്രം കടന്നുകൂടിയ ചരിത്രമുള്ള, ഇടതുകോട്ടയായ ചടയമംഗലത്ത് ഹസന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം അവാസാനിക്കുമെന്നു പറയുന്നവരില്‍ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരുമുണ്ട്. മാത്രമല്ല, അവരാണോ കൂടുതല്‍ എന്ന സംശയവുമുണ്ട്.
സ്ഥാനാര്‍ത്ഥികളായാല്‍ ജയിക്കുന്നതും തോല്ക്കുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ, ഇവിടെ ഹസന്റെ സാന്നിധ്യമാണു പ്രധാനം. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഹസന് എന്നതു മാത്രമല്ല കാര്യം; അദ്ദേഹം എ കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും സമശീര്‍ഷനാണ് എന്നതു മാത്രവുമല്ല. ഇതൊക്കെയായിരിക്കുമ്പോള് തന്നെ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാതിരുന്ന നേതാവാണ്. മല്‍സരിക്കാന്‍ സാധിക്കാതിരുന്ന നേതാവ് എന്നതാണു ശരി. മല്‍സരിക്കണം എന്ന് ഹസന് ചെറുതല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം കൂടി ഉള്‍പ്പെട്ടതെന്ന് കരുതിപ്പോരുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സീറ്റുകള്‍ പങ്കുവച്ചപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതിനു തൊട്ടുമുമ്പത്തെ തെരഞ്ഞൈടുപ്പിലും ഹസന് സീറ്റുണ്ടായില്ല. കഴിഞ്ഞ തവണ ആലുവയില്‍ ഹസന് മല്‍സരിക്കുമെന്ന പ്രതീതി അവസാന നിമിഷം വരെ ഉണ്ടായിരുന്നു. പക്ഷേ, ലിസ്റ്റ് വന്നപ്പോള്‍ അന്‍വര്‍ സാദത്ത് സ്ഥാനാര്‍ത്ഥിയായി.
ഇത്തവണയും കൊതിപ്പിച്ചു കൊതിപ്പിച്ച് അവസാനം കൈകൊടുത്ത് ആശ്വസിപ്പിക്കാന്‍ സീറ്റ് പങ്കുവയ്ക്കല്‍ കമ്മിറ്റിക്കാരെല്ലാം തയ്യാറായി ഇരിക്കുകയായിരുന്നു. പക്ഷേ, ഒടുവില്‍ നോക്കിയപ്പോള്‍ ദേ കിടക്കുന്നു ചടയമംഗലം. അവിടേക്ക് പരിഗണിച്ചവരെല്ലാം തിരിഞ്ഞുനോക്കാതെ ഓടി. ഇടതുമുന്നണി സിപിഐക്കു നല്കിയ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ മുല്ലക്കര രത്നാകരന് പ്രചാരണം തുടങ്ങുകയും ചെയ്തു. ഇരവിപുരം ആര്‍എസ്പിക്ക് കൊടുത്തപ്പോള്‍ മുസ്്ലിം ലീഗിന് പകരമായി ചടയമംഗലം വച്ചുനിട്ടി കബളിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമവും പൊളിഞ്ഞു. അപ്പോഴാണ് ഹസന് സീറ്റില്ലാതെ ഒരേ നില്പ് നില്‍ക്കുന്നത് കണ്ടത്. എന്നാപ്പിന്നെ ഹസന്ജീ ഇരിക്കുവല്ലേ എന്ന് ചോദിച്ചു. ഹസന് ഒറ്റ ഇരിപ്പങ്ങ് വച്ചുകൊടുക്കുകയും ചെയ്തു. ബാക്കിയൊക്കെ വരുന്നിടത്തുവച്ച്.
കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും തീപ്പൊരി നേതാവായിരുന്ന ഹസന് ഇപ്പോള്‍ കെപിസിസി വൈസ് പ്രസിഡന്റാണ്. രണ്ടായിരത്തിയൊന്നിലെ എ കെ ആന്റണി സര്‍ക്കാരില്‍ പ്രവാസി കാര്യ, പാര്‍ലിമെന്ററികാര്യ മന്ത്രിയായി. ആന്റണി ഇടയ്ക്ക് രാജിവച്ചപ്പോള്‍ വഴിയാധാരം. ആന്റണിയുടെ ഉറ്റമിത്രം, അയല്ക്കാരന്, ഒന്നിച്ചു നടപ്പുകാരന്... പക്ഷേ, ആന്റണി പ്രതിരോധ മനത്രിയായി ഡല്‍ഹിക്ക് പറന്നപ്പോള്‍ നടപ്പ് ഒറ്റക്കായി. അന്നു തൊട്ട് ഇന്നുവരെ സീറ്റ് ചോദിച്ചു നടപ്പോടു നടപ്പ്.
ചടമംഗലം ഹസനെ വരിക്കുമോ എന്ന് നോക്കിയിരിക്കുകയാണ് മറ്റ് സ്ഥാനാര്‍ത്ഥികളും നേതാക്കളും. ജനശ്രീമിഷന് ചെയര്മാന് ഈ തെരഞ്ഞെടുപ്പില്‍ ശ്രീ ഉണ്ടാകുമോ എന്നും ശ്രീമതികള്‍ കാത്തിരിക്കുന്നുണ്ട്.
Keywords: Kerala, Election-2016, M.M Hassan, MM Sassan the real experiment of Congress' Muslim candidature ship

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.