നിയുക്ത മന്ത്രി എം എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

 


തിരുവനന്തപുരം: (www.kvartha.com 22.11.2016) സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും നിയുക്ത മന്ത്രിയുമായ എം എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാജ്ഭവനില്‍ വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞ. എം എം മണി ഉടുമ്പന്‍ചോലയില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് വകുപ്പുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടുള്ള ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് നല്‍കും.

ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്ക് എം എം മണിയുടെ പേര് സിപിഎം സംസ്ഥാനകമ്മിറ്റിയാണ് നിര്‍ദേശിച്ചത്.

കോട്ടയം ജില്ലയില്‍ കിടങ്ങൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ മുണ്ടയ്ക്കല്‍ മാധവന്റെയും ജാനകിയുടെയും മകനായി 1944 ഡിസംബര്‍ 12 നാണ് എം എം മണിയുടെ ജനനം. അമ്പതുകളുടെ മധ്യത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറിയ മണി ചെറുപ്രായത്തില്‍തന്നെ കുടിയൊഴിപ്പിക്കലിനെതിരായ നിരാഹാര സമരങ്ങളില്‍ പങ്കെടുത്തു. 22-ാം വയസ്സില്‍ സിപിഎം അംഗമായി. 1985ല്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായി. 2016ല്‍ ഉടുമ്പന്‍ചോലയില്‍നിന്ന് നിയമസഭാംഗമായി.

നിയുക്ത മന്ത്രി എം എം മണി ചൊവ്വാഴ്ച  സത്യപ്രതിജ്ഞ ചെയ്യും

Keywords: Thiruvananthapuram, Kerala, Minister, LDF, Government,  MM Mani to  swear  into cabinet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia