കണ്ണൂര്‍: (KVARTHA) എം എന്‍ വിജയന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പതിനാറാം ചരമവാര്‍ഷികദിനാചരണം നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'എം എന്‍ വിജയന്‍ ഓര്‍മ'യെന്ന പേരില്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച (29.10.2023) രാവിലെ പത്തരയ്ക്ക് നടക്കുന്ന പരിപാടി ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കെപി നരേന്ദ്രന്‍ അധ്യക്ഷനാകും. പ്രൊഫ എന്‍ സുഗതന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സിവി ബാലകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ ജോഷി ജോസഫ്, വി എസ് അനില്‍കുമാര്‍, പി അംബിക എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ജോഷി ജോസഫിന്റെ ജലോപരിനടത്തമെന്ന ചലച്ചിത്ര പ്രദര്‍ശനവുമുണ്ടാകും.
സിപിഎം അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനാണ് പുരോഗമന കലാസാഹിത്യസംഘം എം എന്‍ വിജയന്‍ സ്മൃതിയാത്ര തൃശൂരിലെ എടവിലങ്ങില്‍ നിന്നും നടത്താന്‍ തീരുമാനിച്ചതെന്നും എം എന്‍ വിജയന്‍ ഉയര്‍ത്തിയ ചിന്തകള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ കരിവെളളൂര്‍, എന്‍പി മോഹനന്‍, കെസി ഉമേഷ് ബാബു, എംപി ബാലറാം, വി എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കെപി നരേന്ദ്രന്‍ അധ്യക്ഷനാകും. പ്രൊഫ എന്‍ സുഗതന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സിവി ബാലകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ ജോഷി ജോസഫ്, വി എസ് അനില്‍കുമാര്‍, പി അംബിക എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ജോഷി ജോസഫിന്റെ ജലോപരിനടത്തമെന്ന ചലച്ചിത്ര പ്രദര്‍ശനവുമുണ്ടാകും.
സിപിഎം അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനാണ് പുരോഗമന കലാസാഹിത്യസംഘം എം എന്‍ വിജയന്‍ സ്മൃതിയാത്ര തൃശൂരിലെ എടവിലങ്ങില്‍ നിന്നും നടത്താന്‍ തീരുമാനിച്ചതെന്നും എം എന്‍ വിജയന്‍ ഉയര്‍ത്തിയ ചിന്തകള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Keywords: 'MN Vijayan Orma'; Commemoration in Kannur, Kannur, News, MN Vijayan, Inauguration, Press Meet, Auditorium, Director, CPM, Speech, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.