കോഴിക്കോട്: ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഉപയോഗിച്ചതായി കരുതുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്തി. ടി.പി വധക്കേസിലെ പ്രതികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്നാണ് മൊബൈല്‍ ലഭിച്ചത്.
ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ ഫോണാണ് സെപ്റ്റിക് ടാങ്കിലെ പൈപ്പില്‍ നിന്ന് കണ്ടെടുത്തത്. മാത്രമല്ല പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡും(സിഡിആര്‍) അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡബിള്‍ സിം ഫോണാണ് കണ്ടെത്തിയത്. എന്നാല്‍ ഫോണില്‍ നിന്നും സിമ്മും ബാറ്ററിയും മാറ്റിയനിലയിലായിരുന്നു .
ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ഫോണും ഫെയ്സ്ബുക്കും ഉപയോഗിച്ച സംഭവം വന്‍ വിവാദമുണ്ടാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്താനായി ആഭ്യന്തരമന്ത്രി നേരിട്ട് ജയിലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്നും ഫോണ്‍ കണ്ടെത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതികള്‍ ഫോണ്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
ഇതിനിടെ പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച വിശദ രേഖകള്‍ (സിഡിആര്‍)ജയിലധികൃതര്‍ക്ക് ലഭിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. നാല് നമ്പറുകളാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത് .ഈ ഫോണുകളിലേക്ക് വന്നതും പുറത്തേക്ക് പോയതുമായ കോളുകള്‍ ആരുടേതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
മാത്രമല്ല സിം കാര്‍ഡുകളുടെ ഉടമകളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നുള്ള റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പിടിക്കപ്പെട്ട സിമ്മുകളില്‍ ഒരു വര്‍ഷം പഴക്കമുള്ളവയും കണ്ടെത്തിയിട്ടുണ്ട്. ജയിലിനു പുറത്തേക്കും സിം കൊണ്ടുപോയതിന് തെളിവുണ്ട്. സിം കണ്ടുപിടിച്ചാല്‍ അവ എളുപ്പത്തില്‍ തിരിച്ചറിയാതിരിക്കാന്‍ ആറു തവണ സര്‍വീസ് ദതാവിനെ മാറ്റിയിട്ടുണ്ടെന്നും പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
അതേസമയം ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത ഐപി അഡ്രസ് കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നും ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് ജയിലധികൃതര്‍ നല്കിയ വിവരം. ഇതോടെ ചിത്രങ്ങള്‍ അപ് ലോഡ് ചെയതത് ആരാണെന്നും അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിന്റെ വിവരങ്ങള്‍ അറിയാനും കഴിയും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ക്രമസമാധാന പ്രശ്നം: ആഭ്യന്തര മന്ത്രി 16 നു എത്തും
Keywords: Kozhikode, T.P Chandrasekhar Murder Case, Mobil Phone, Jail, Congress, Record, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.