Phones seized | വീണ്ടും സുരക്ഷാവീഴ്ച: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി
Oct 21, 2022, 20:49 IST
കണ്ണൂര്‍: (www.kvartha.com) ജയില്‍ സൂപ്രണ്ടിന്റെ സസ്പെന്‍ഷന് ശേഷവും കണ്ണൂര്‍ പള്ളിക്കുന്ന് സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ച തുടരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കെട്ടിടത്തിന്റെ പിന്നില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണ്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു. ഉപേക്ഷിച്ച നിലയിലാണ് മൊബെല്‍ ഫോണുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രഹസ്യ വിവരമനുസരിച്ചാണ് ജയില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തിയത്. ജയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തര വകുപ്പ് കടുത്ത നടപടി സ്വീകരിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ടായ ആര്‍ സാജനെ സസ്പെന്‍ഡ് ചെയ്തത്. ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ചത് യഥാസമയം ജയില്‍ ആസ്ഥാനത്തു റിപോര്‍ട് ചെയ്യാത്തതിനാണ് ആര്‍ സാജനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് ഡിജിപി നല്‍കിയ ഉത്തരവില്‍ പറയുന്നത്.
സെപ്റ്റംബര്‍ 15നാണ് ജയിലിലെ പാചകശാലയില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചത്. ജയിലിന്റെ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേനെയാണ് കഞ്ചാവെത്തിയത്. കോഴിക്കോട് സ്വദേശിയായ അശ്‌റഫിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ജയിലില്‍ നടക്കുന്ന നിയമലംഘനം അന്നുതന്നെ ലോകല്‍ പൊലീസിലും ജയില്‍ ആസ്ഥാനത്തും റിപോര്‍ട് ചെയ്യണമെന്നാണ് നിയമം. ആര്‍ സാജന്‍ ഈ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. ജയിലില്‍ ഇതിനു ശേഷം ഒട്ടേറെ നിയമ വിരുദ്ധ പ്രവൃത്തികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണം നടന്നു വരികയാണ്.
ജയിലിനകത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ സൂപ്രണ്ടിനെതിരെ മാത്രമല്ല മറ്റു ചിലര്‍ക്കെതിരെ കൂടിയും നടപടിയുണ്ടാകുമെന്നാണ് സൂചന. ആയിരത്തിലേറെ അന്തേവാസികളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിയമ ലംഘനങ്ങളെ കുറിച്ചും സുരക്ഷാവീഴ്ചയെയും കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ ജയിലിലിനകത്തേക്കു കഞ്ചാവ് കടത്തിയ വിവരം ജയില്‍ സൂപ്രണ്ട് സാജന്‍ അന്ന് തന്നെ എഡിജിപിക്ക് നല്‍കിയെന്നാണ് പറയുന്നത്. ആഭ്യന്തര വകുപ്പിന്റെ സസ്പെന്‍ഷന്‍ നടപടി നേരിട്ടത് ജയില്‍ സൂപ്രണ്ടു മാത്രമാണെന്ന പരാതി ജയില്‍ വകുപ്പിനുള്ളില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. മൂന്നാഴ്ച മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആറാം ബ്ലോകിന്റെ പരിസരത്തെ തെങ്ങിന്‍മണ്ടയില്‍ നിന്നും ആറു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Central Jail, Mobile Phone, Seized, Drugs, Police, Kannur Central Jail, Mobile phones seized from Kannur Central Jail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.