പാല്‍ ശേഖരണത്തിനും വിതരണത്തിനും മൊബൈല്‍ യൂനിറ്റ്; കോവിഡ് പ്രതിസന്ധി അതിജയിക്കാൻ വ്യത്യസ്ത പരീക്ഷണം

 


തൃശൂർ: (www.kvartha.com 13.08.2021) കോവിഡ് മഹാമാരി കാലത്തെ അതിജീവിക്കാന്‍ പാല്‍ ശേഖരണ മൊബൈല്‍ യൂനിറ്റ് ഒരുക്കി മാന്ദാമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘം. ക്ഷീര കര്‍ഷകരുടെ പാലിന് കൃത്യമായി വിപണി ഒരുക്കുകയാണ് സംഘം. മൊബൈല്‍ യൂനിറ്റ് ആരംഭിച്ച കാലത്ത് 1800 ലിറ്റര്‍ പാല്‍ ശേഖരിച്ചിരുന്നു. നിലവില്‍ 2800 ലിറ്റര്‍ പാല്‍ ദിനംപ്രതി ശേഖരിക്കുന്നുണ്ട്. 1000 ലിറ്ററിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മലയോര മേഖലകളില്‍ ക്ഷീര വിപ്ലവം തീര്‍ത്ത് പ്രാദേശിക വില്‍പനയില്‍ നേട്ടം ഉണ്ടാക്കിയാണ് സംഘത്തിന്റെ മുന്നേറ്റം.

പാല്‍ ശേഖരണത്തിനും വിതരണത്തിനും മൊബൈല്‍ യൂനിറ്റ്; കോവിഡ് പ്രതിസന്ധി അതിജയിക്കാൻ വ്യത്യസ്ത പരീക്ഷണം



പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലില്‍ 1400 ലിറ്റര്‍ മില്‍മ വാങ്ങിയിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് പകുതി മാത്രമായി മില്‍മ സംഭരണം ചുരുക്കിയിരുന്നു. കര്‍ഷകരില്‍ ഭൂരിഭാഗവും മലയോര മേഖലയിലുള്ളവരാണ്. പാല്‍ കൊണ്ടുവരുന്നതിന് ഉൾപെടെ കര്‍ഷകര്‍ക്ക് കഴിയാതെ വന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പ്രശ്‌നത്തിന് പരിഹരമായാണ് മൂന്നു മൊബൈല്‍ യൂനിറ്റുകള്‍ സജ്ജമാക്കിയത്.

എല്ലാ കര്‍ഷകരുടെയും വീടുകളിലെത്തിയാണ് പാല്‍ സംഭരണം. ഇതേ യൂനിറ്റുകള് ‍ ഉപയോഗിച്ച് പ്രാദേശിക തലത്തില്‍ ചില്ലറ വില്‍പനയും തുടങ്ങി. ഇതോടെ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന പാലിന് വിപണിയും കണ്ടെത്താനായി. കൂടാതെ മൊബൈല്‍ യൂനിറ്റിലൂടെ പാല്‍ ഉല്‍പന്നങ്ങളും വിറ്റഴിച്ചു. പ്രതിദിനം 800 ലിറ്റര്‍ പാല്‍ ചില്ലറ വില്‍പ്പന നടത്തുന്നുണ്ട്. തൈര്, പനീര്‍ എന്നിവയും ഇതിലൂടെ വില്‍ക്കുന്നു.

കര്‍ഷകര്‍ക്ക് കാലിത്തീറ്റ, വൈക്കോല്‍ എന്നിവയും വാഹനങ്ങളില്‍ എത്തിച്ച് നല്‍കുന്നു. മലയോര മേഖലയുടെ 15 കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഈ സേവനം നല്‍കുന്നത്.

Keywords: Kerala, Thrissur, COVID-19, corona, News, Mobile unit for milk collection and distribution.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia