വള്ളിക്കുന്നില്‍ മാതൃക കശുവണ്ടിത്തോട്ടമൊരുക്കുന്നു; മൂന്ന് വര്‍ഷം കൊണ്ട് ഉല്‍പാദനം ലക്ഷ്യം

 


മലപ്പുറം: (www.kvartha.com 29.07.2021) കനകം വിളയും കശുമാവ് പദ്ധതി പ്രകാരം വള്ളിക്കുന്ന് പഞ്ചായത്തില്‍ മാതൃക കശുവണ്ടിത്തോട്ടമൊരുക്കുന്നു. നിറങ്കൈതക്കോട്ട ക്ഷേത്ര പരിസരത്ത് 3000ത്തോളം അത്യുല്‍പാദന ശേഷിയുള്ള ബഡ് ചെയ്ത തൈകള്‍ വെച്ചുപിടിച്ചാണ് മാതൃകാ കശുവണ്ടിത്തോട്ടം ഒരുക്കുന്നത്.
 
വള്ളിക്കുന്നില്‍ മാതൃക കശുവണ്ടിത്തോട്ടമൊരുക്കുന്നു; മൂന്ന് വര്‍ഷം കൊണ്ട് ഉല്‍പാദനം ലക്ഷ്യം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന കശുമാവ് വികസന ഏജന്‍സിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള കനകം വിളയും കശുമാവ് പദ്ധതി പ്രകാരം അണ്ടിപ്പരിപ്പ് ഉല്‍പാദനം ലക്ഷ്യമിട്ട് പ്രദേശത്ത് തൈകള്‍ നട്ടു.

കശുമാവിന്‍ തൈകളുടെ നടലും പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍വഹിക്കും. അധികം പൊക്കം വയ്ക്കാത്തതും ചുരുങ്ങിയ സ്ഥലത്ത് വളര്‍ത്താവുന്നതുമായ കശുമാവില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് ഉല്‍പാദനം ലഭിക്കും.

Keywords: Kerala, News, Malappuram, Top-Headlines, Agriculture, Farming, Development, Model cashew plantation in Vallikunnu. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia