Investigation | 19കാരി മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസ്; 'ലഹരിയിടപാടുകള്‍ നടന്നത് സ്ഥിരീകരിക്കാന്‍ അറ്റ്‌ലാന്റിസ് ജന്‍ക്ഷനിലുള്ള ബാര്‍ ഹോടെല്‍ കേന്ദ്രീകരിച്ചും അന്വേഷണം'

 


കൊച്ചി: (www.kvartha.com) പത്തൊന്‍പതുകാരിയായ കാസര്‍കോട് സ്വദേശി മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അന്വേഷണം എറണാകുളം എംജി റോഡിലെ അറ്റ്‌ലാന്റിസ് ജന്‍ക്ഷനിലുള്ള ബാര്‍ ഹോടെല്‍ കേന്ദ്രീകരിച്ചും നടത്താനുള്ള തീരുമാനവുമായി പൊലീസ്. ഹോടെല്‍ കേന്ദ്രീകരിച്ച് ലഹരിയിടപാടുകള്‍ നടന്നതു സ്ഥിരീകരിക്കാന്‍ പൊലീസിനു പുറമേ എക്‌സൈസും അന്വേഷണം ആരംഭിച്ചു.

അന്വേഷണം സംബന്ധിച്ച് പൊലീസ് പറയുന്നത്:

ആരോപണവിധേയമായ ഹോടെലിനെതിരെ ഒരു വര്‍ഷത്തിനിടെ ആറു കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. മദ്യം വിളമ്പാന്‍ യുവതികളെ നിര്‍ത്തിയത് ഉള്‍പെടെയാണ് കേസ്. ബാറിന്റെ ഉദ്ഘാടനത്തിനാണു മദ്യം വിളമ്പാന്‍ യുവതികളെ നിയോഗിച്ചത്. അനുവദനീയ സമയം കഴിഞ്ഞ് മദ്യം നല്‍കിയതിനും സ്റ്റോകിലെ പൊരുത്തക്കേടുകള്‍ക്കുമായിരുന്നു മറ്റു നടപടികള്‍.

കൂട്ടബലാത്സംഗ കേസില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ കുടിക്കാന്‍ നല്‍കിയ ബീയറില്‍ പ്രതികള്‍ എന്തോ കലര്‍ത്തിയതായി സംശയമുണ്ടെന്നും അതു കുടിച്ചതോടെ ശരീരം തളര്‍ന്നുവെന്നും അതിജീവിത പറഞ്ഞിരുന്നു. അവശയായ തന്നെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിയെന്നും, എന്നാല്‍ സുഹൃത്തായ ഡിംപിള്‍ ലാംബ കയറിയില്ലെന്നും അതിജീവിത പറഞ്ഞിരുന്നു.

തുടര്‍ന്ന് ലഹരിമരുന്നിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ വേണ്ടി റാപിഡ് ടെസ്റ്റ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ പരിശോധനാഫലം പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ വിശദമായ പരിശോധനയ്ക്കായി സാംപിളുകള്‍ ലാബിലേക്കയച്ചു.

പൊലീസിന്റെ നിര്‍ദേശപ്രകാരം എക്‌സൈസ് വകുപ്പും ബാറില്‍ പരിശോധന നടത്തി. പൊലീസിന്റെ രേഖകള്‍ പ്രകാരം യുവതിക്ക് 19 വയസ്സാണു പ്രായം. 23 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, ബാറില്‍ യുവതി നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ്സ് ഇരുപത്തിയഞ്ചാണ്.

പ്രായം സംബന്ധിച്ച് വ്യക്തത വരുത്തിയശേഷം കേസെടുക്കുന്നതുള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് എക്‌സൈസിന്റെ നീക്കം. ബാറിലെ സിസിടിവികള്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

അറസ്റ്റിലായ നാല് പ്രതികളെയും ഡിസംബര്‍ മൂന്ന് വരെ കോടതി റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ സൗത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച തന്നെ കോടതിയില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം.

കേസില്‍ അതിജീവിതയുടെ സുഹൃത്തും മോഡലുമായ രാജസ്താന്‍ സ്വദേശിനി ഡിംപിള്‍ ലാംബ (21-ഡോളി), കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍ (26), മേത്തല നിഥിന്‍ മേഘനാഥന്‍ (35), കാവില്‍കടവ് ടി ആര്‍ സുധീപ് (34) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിജെ പാര്‍ടിക്കു പോകാമെന്നു പറഞ്ഞു ഡിംപിള്‍ ലാംബയാണു യുവതിയെ ബാറിലേക്കു കൂട്ടിക്കൊണ്ടുവന്നതെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു.

Investigation | 19കാരി മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസ്; 'ലഹരിയിടപാടുകള്‍ നടന്നത് സ്ഥിരീകരിക്കാന്‍ അറ്റ്‌ലാന്റിസ് ജന്‍ക്ഷനിലുള്ള ബാര്‍ ഹോടെല്‍ കേന്ദ്രീകരിച്ചും അന്വേഷണം'

Keywords: Model gang raped in car; Probe against Kochi bar hotel, Kochi, News, Molestation, Police, Drugs, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia