ഹിറ്റ്ലറില്‍ നിന്നാണ് നരേന്ദ്രമോഡി രാജ്യഭരണത്തിന്റെ ശീലുകള്‍ പഠിച്ചെടുത്തത്: മന്ത്രി കെ ടി ജലീല്‍
Nov 28, 2016, 12:30 IST
തിരൂര്‍: (www.kvartha.com 28.11.2016) ഭരണ ഘടനയെ നോക്കുകുത്തിയാക്കി തീവ്രദേശീയത ഉയര്‍ത്തിയ ഹിറ്റ്ലറില്‍ നിന്നാണ് നരേന്ദ്രമോഡി രാജ്യഭരണത്തിന്റെ ശീലുകള്‍ പഠിച്ചെടുത്തതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പ്രസ്താവിച്ചു. ഒരു നല്ല പ്രാസംഗികന് ഒരു നല്ല ഭരണാധികാരിയായി കൊള്ളണമെന്നില്ല എന്നതാണ് ചരിത്രം. മോഡി ഈ ചരിത്രത്തെ സ്വന്തം പ്രവര്‍ത്തികൊണ്ട് സ്ഥായിവല്കരിക്കുകയാണ്.
കോര്‍പറേറ്റ് മുതലാളിമാര്‍ രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളെ ഭരണകൂടത്തെ കൂട്ടു പിടിച്ച് ദീവാളി കുളിപ്പിച്ച് കിടത്തിയിരിക്കുന്നു. വേണ്ടപ്പെട്ടവര്‍ക്കെല്ലാം നോട്ട് നിരോധനത്തിന്റെ മുമ്പേ വിവരം ചോര്‍ത്തി നല്കിയവര് പാവപ്പെട്ട ഇന്ത്യന്‍ പൗരനെ ദേശ ദ്രോഹികളും കള്ളപ്പണക്കാരുമായി ചിത്രീകരിക്കുന്നത് കൊടിയ ക്രൂരതയാണ്- മന്ത്രി ജലീല്‍ പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്‍മാനായി സ്ഥാനമേറ്റ പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബിന് തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഐ എന്‍ എല്‍ തിരൂര്‍ മേഖലാ കമ്മിറ്റി നല്കിയ സ്വീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ ദേശീയ സെക്രട്ടറി അഹ് മദ് ദേവര്‍ കോവില്‍, എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ്, സി എച്ച് മുസ്തഫ, ടി എ സമദ്, ഗഫൂര്‍ പി ലില്ലീസ്, പി കുഞ്ഞി മൂസ, പാട്ടത്തില്‍ ഇബ്രാഹിം കുട്ടി, ഖയ്ബുല് അഖ്ബര്‍, എ കെ സിറാജ്, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, സി പി അന്‍വര്‍ സാദത്ത്, സി പി അബ്ദുല്‍ വഹാബ്, അഡ്വ. ഗഫൂര്‍, സലീം കക്കാടന്‍, മമ്മുക്കുട്ടി പ്രസംഗിച്ചു.
Keywords : Tirur, Malappuram, Kerala, INL, K.T Jaleel, Minister, LDF, Government,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.