നിയമ വിദ്യാര്‍ഥിനി മുഫീഅ പര്‍വീണ്‍ ആത്മഹത്യചെയ്തെന്ന സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചു; ഭര്‍ത്താവ് സുഹൈല്‍ ഒന്നാംപ്രതി; പെണ്‍കുട്ടി സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ഇരയായി; മുന്‍ സി ഐ സുധീറിന്റെ പങ്കിനെ പറ്റി പരാമര്‍ശിക്കുന്നില്ല
Jan 18, 2022, 21:34 IST
ആലുവ: (www.kvartha.com 18.01.2022) നിയമ വിദ്യാര്‍ഥിനി മുഫീഅ പര്‍വീണ്‍ ആത്മഹത്യചെയ്തെന്ന സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ (27) ആണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ് (63), റുഖിയ (55) എന്നിവരാണ് കേസില്‍ രണ്ടും മൂന്നും പ്രതികള്‍. ഏകദേശം രണ്ടു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണു കുറ്റപത്രം സമര്‍പിച്ചത്.
മുഫീഅ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ഇരയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണം നടത്തിയ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.
സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, മുഫീഅയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുള്ള മുന്‍ ആലുവ സിഐ സിഎല്‍ സുധീറിന്റെ പങ്കിനെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.
മുഫീഅ ആലുവ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ സുധീറിന്റെ ഇടപെടലുകളെ പറ്റിയുള്ള വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമിഷണര്‍ കെ എഫ് ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തില്‍ നടക്കുകയാണ്. കഴിഞ്ഞ നവംബര്‍ 22-നാണ് മുഫീഅയെ സ്വന്തം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Keywords: Mofia Parveen case; Charge sheet submitted, Aluva, News, Dead, Police, Probe, Dowry, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.