Neram | മോഹന്‍ ലാലിന് ആശ്വാസമായി 'നേരം', ബോക്‌സ് ഓഫീസിനെ ഇളക്കിമറിച്ചു; വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍
Jan 2, 2024, 09:22 IST
/ഭാമ നാവത്ത്
കണ്ണൂര്‍: (KVARTHA) കേരളത്തിലും പുറത്തും കളക്ഷനില്‍ 60 കോടി പിന്നിട്ട നേരമെന്ന സൂപ്പര്‍ ഹിറ്റ് 2023 - ഡിസംബറില്‍ പുറത്തിറങ്ങിയതോടെ തിരിച്ചുവരവിന്റെ ട്രാക്കില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. വരാനിരിക്കുന്ന ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍.
ലിജോ എസ് പല്ലിശേരിയുടെ മലെക്കോട്ടെ വാലിബന്‍, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്ത ബറോസ് തുടങ്ങി മികച്ചതും കലാമൂല്യങ്ങളുമുള്ള ചിത്രങ്ങളാണ്. ഇതില്‍ ആദ്യം എത്തുക ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ വന്‍ ബാനറിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനവും വന്‍ ഹിറ്റാണ്. റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഈഗാനത്തിന് ഇതിനകം യുട്യൂബില്‍ ഒരു മില്യണിലധികം കാഴ്ചക്കാരെ ലഭിച്ചു. മ്യൂസിക് ലിസ്റ്റില്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ഈ ഗാനം.
ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ പി എസ് റഫീക്കാണ്. ഗാനത്തിന്റെ ഇനിഷ്യല്‍ കോമ്പോസിഷനും റഫീക്കാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മ്യൂസിക് ഡയറക്ഷനും പ്രോഗ്രാമിംഗും പ്രശാന്ത് പിള്ള. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
130 ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണിത്. വാലിബന് ശേഷമാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രം ബറോസ് പുറത്തിറങ്ങുക. വിദേശ താരങ്ങള്‍ ഉള്‍പെടെ ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണവും വിദേശത്ത് തന്നെയാണ് നടന്നത്.
Keywords: News, Kerala, Kerala-News, Business-News, Kannur-News, Mohan Lal, Movie, Neram, Came On, Hype, Box Office, Cinema, Mohan Lal's Movie 'Neram' Came On Hype the Box Office.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.