കറുകച്ചാല്‍: (www.kvartha.com 19.01.2015) സഹോദരിയുടെ വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ബാങ്ക് വായ്പ എടുത്തയാള്‍ക്ക് ലോട്ടറി അടിച്ചു. കോട്ടയം കങ്ങഴ ഇടയപ്പാറ അടുക്കുഴിയില്‍ മോഹന്‍ദാസി(28) നാണ് ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചത്.
ഞായറാഴ്ച നടക്കാനുള്ള മോഹന്‍ദാസിന്റെ സഹോദരി സൂര്യകലയുടെ വിവാഹ സാധനങ്ങളെടുക്കാന്‍ ശനിയാഴ്ച ഉച്ചയോെട പത്തനാട് കവലയിലെത്തിയ മോഹന്‍ദാസ് അവിടെ വില്‍പന നടത്തുകയായിരുന്ന ലോട്ടറി ഏജന്റ് രാജന്റെ പക്കല്‍നിന്നെടുത്ത ടിക്കറ്റിനാണ് ഒരു കോടിയുടെ സമ്മാനമടിച്ചത്. വിവാഹാവശ്യത്തിനായി ഒരുപാട് പണം വേണമെന്നും അതുകൊണ്ടുതന്നെ താനെടുത്ത ടിക്കറ്റിന് അയ്യായിരം രൂപയെങ്കിലും അടിക്കണമെന്നും മോഹന്‍ദാസ് ഏജന്റിനോട് പറഞ്ഞിരുന്നു.
പതിവായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള മോഹന്‍ദാസിന് നേരത്തെ രണ്ടുതവണ അയ്യായിരം രൂപവീതം സമ്മാനം ലഭിച്ചിരുന്നു. സഹോദരിയെ കൂടാതെ ചെത്തുതൊഴിലാളിയായ പിതാവും ഭാര്യ ബിജിയും ഏകമകള്‍ ഒന്നരവയസുകാരിയായ ശ്രീനന്ദനയും ഉള്‍പെടുന്നതാണ് മോഹനന്റെ കുടുംബം.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമയത്തുതന്നെ ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിലാണ് മോഹന്‍ദാസ്. വിവാഹത്തിനായെടുത്ത കടങ്ങള്‍ വീട്ടി ചെറിയ വീടും സ്ഥലവും വാങ്ങാനാണ് തന്റെ ആഗ്രഹമെന്ന് മോഹന്‍ദാസ് പറഞ്ഞു.

Also Read:
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ തളങ്കര സ്വദേശിനി മരിച്ചു
Keywords: Mohandas, Biji, Sree Nandana, Marriage, Brother, Winner, Wife, Daughter, Father, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.