ജീവ­ത്യാ­ഗം ചെ­യ്ത സൈ­നി­ക­രുടെ ഓര്‍­മ­ക­ളില്‍ മോ­ഹന്‍­ലാ­ല്‍

 


ജീവ­ത്യാ­ഗം ചെ­യ്ത സൈ­നി­ക­രുടെ ഓര്‍­മ­ക­ളില്‍ മോ­ഹന്‍­ലാ­ല്‍
തിരുവനന്ത­പുരം: സൈനിക വേഷത്തില്‍ സല്യൂട്ട് ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്‍മ്മകളാണു തനിക്ക് ഉണ്ടാവുന്നതെന്നു ടെറിട്ടോറിയല്‍ ആര്‍മിയുടെ ഗുഡ്വലില്‍ അംബാസിഡറാ­യ സൂ­പ്പര്‍താരം മോഹന്‍ലാല്‍. സായുധസേന പതാകദിനാഘോ­ഷ­ത്തിലും വിമുക്തഭട സം­ഗ­മ­ത്തിലും പ­ങ്കെ­ടു­ത്തു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു മോ­ഹന്‍­ലാല്‍. ടെറിട്ടോറി­യല്‍ ആര്‍മിയില്‍ ലഫ്. കേണ­ലായ ലാല്‍ സൈനിക വേഷത്തിലാണു ചടങ്ങില്‍ പങ്കെടു­ത്ത­ത്.

വിശിഷ്ട സേവനത്തിനാ­യി സൈനികര്‍ക്കു നല്‍കുന്ന പുരസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കുമെ­ന്ന് ഉ­ദ്­ഘാ­ട­ന പ്ര­സം­ഗ­ത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍­ചാ­ണ്ടി പറഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍‌സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാ­ളി­ലാ­യി­രുന്നു സായുധസേന പതാകദിനാഘോഷവും വിമുക്തഭട സംഗ­മവും.

25ലക്ഷം രൂപവരെ വര്‍ധന ലഭിക്കത്തക്ക വിധത്തിലാണ് വര്‍ധിപ്പിക്കുക. അവയവ മാറ്റ ശസ്ത്രക്രിയ വേണ്ടി വരുന്നവര്‍ക്കും പ്രായം ചെന്ന സ്ഥിരം ചികിത്സ ആവശ്യമായി വരുന്ന സൈനികര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കും. ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ രാജ്യ സൈന്യ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

മുന്‍ സൈനികരുടെയും ആശ്രിതരുടെയും പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്റ്റര്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിക്ക് മിനി വാന്‍ വാങ്ങുന്നതിനായി 13ലക്ഷം രൂപ നല്‍കും.

വിമുക്തഭടന്‍മാരായ മൂവായിരത്തിലധികം പേര്‍ ഹോംഗാര്‍ഡായി ജോലി നോക്കുന്നുണ്ട്. ഇവരുടെ സേവനവേതന വ്യവസ്ഥ മെച്ചപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു. സൈനികക്ഷേമ വകുപ്പിന്റെ കീഴില്‍ 46 ക്ഷേമ പദ്ധതികള്‍ നടക്കുന്നുണ്ട്. വിവിധ പദ്ധതികളിലായി ഒന്‍പതരക്കോടി രൂപ 12,640 പേര്‍ക്കു നല്‍­കി.

ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയുടെ ലാഭം സൈനികര്‍ക്കായി ചെലവഴിക്കും. എല്ലാ ജില്ലകളിലും സൈനിക് റസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കും. എറണാകുളത്തെ സൈനിക് റസ്റ്റ് ഹൗസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ സൈനിക് റസ്റ്റ് ഹൗസുകളുടെ എണ്ണം അഞ്ചായി. മലപ്പുറത്തെ റസ്റ്റ് ഹൗസ് നിര്‍മ്മാണം ആരംഭിച്ചതായും മുഖ്യമന്ത്രി പ­റഞ്ഞു.

ചടങ്ങില്‍ വിവിധ മേഘലകളില്‍ കഴിവു തെളിയിച്ച സൈനികരെ ആദരി­ച്ചു.

Keywords:  Thiruvananthapuram, Mohanlal, Oommen Chandy, Army, Kannur, Military, Lottery, Funds, Kerala, Malayalm News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia