Solidarity | ദുരന്തഭൂമിയില്‍ എല്ലാം തകര്‍ന്നിരിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസം; ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ വയനാട് ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
വയനാട്: (KVARTHA) വയനാട്ടിലെ (Wayanad) മുണ്ടക്കൈയില്‍ (Mundakkayam) ഉണ്ടായ ദുരന്തത്തെ (disaster) തുടര്‍ന്ന് രൂപപ്പെട്ട ദുരിതമുഖത്ത് ആശ്വാസമായി മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ (Mohanlal) എത്തി. ലെഫ്റ്റനന്റ് കേണല്‍ (Lieutenant Colonel) കൂടിയായ മോഹന്‍ലാല്‍ ആദ്യം ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് പോയത്.
ദുരിതമനുഭവിക്കുന്നവരെ സാന്ത്വനിപ്പിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ ചൂരല്‍മല മുണ്ടക്കൈയിലെത്തി. സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലം വഴി ദുരന്തമുഖത്തെത്തിയ മോഹന്‍ലാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ (Rescue Operation) ഏര്‍പ്പെട്ട സൈനികരെയും വോളണ്ടിയര്‍മാരെയും ആദരിച്ചു.
ദുരന്തത്തിന്റെ തീവ്രത നേരിട്ടറിയാന്‍ മോഹന്‍ലാല്‍ ശ്രമിച്ചു. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റം വരെ മോഹന്‍ലാല്‍ എത്തി. നാട്ടുകാരോട് സംസാരിച്ച് അവരുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചു.
സൈനിക വേഷത്തിലെത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തകരോടും മോഹന്‍ലാല്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister's Relief Fund) മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു. നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ പ്രശംസിച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ്, സൈന്യം, എന്‍ഡിആര്‍എഫ് എന്നിവരുടെ പ്രവര്‍ത്തനത്തെ മോഹന്‍ലാല്‍ അഭിനന്ദിച്ചു.
മോഹന്‍ലാലിന്റെ സന്ദര്‍ശനം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി. സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയ മോഹന്‍ലാലിന്റെ സന്ദര്‍ശനം കൂടുതല്‍ സഹായങ്ങള്‍ എത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.#Mohanlal, #KeralaLandslide, #Wayanad, #disasterrelief, #Bollywood, #actor, #donation