നാലുവയസുകാരിയെ പീഡിപ്പിച്ച 55 കാരന്‍ അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 11.08.2015) നാലുവയസുകാരിയെ പീഡിപ്പിച്ച 55 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശി നാഗേന്ദ്രനാണ് പിടിയിലായത്. വീടിനു സമീപത്തുള്ള വീട്ടിലെ കുഞ്ഞിനെ അനുനയത്തില്‍ കൂട്ടിക്കൊണ്ടുപോയി ഓട്ടോറിക്ഷയില്‍ കയറ്റി പീഡിപ്പിച്ചുവെന്നാണ് കേസ്.

നാലുവയസുകാരിയെ പീഡിപ്പിച്ച 55 കാരന്‍ അറസ്റ്റില്‍ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. മാതാപിതാക്കള്‍ എത്തിയപ്പോള്‍ കുട്ടി നടന്ന സംഭവങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് ശാന്തന്‍പാറ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ദേവികുളം സി.ഐ. ടി.എ.യൂനസ്, എസ്.ഐ. എസ്.ശിവലാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.


Keywords : Child, Molestation, Accused, Arrest, Kerala, Idukki, Police, Investigates, Nagendran. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia