കാര്‍ഷിക സര്‍വകലാശാലയില്‍ അധ്യാപികയ്ക്ക് പീഡനം, മുന്‍ വകുപ്പ് മേധാവിക്കെതിരെ കേസെടുത്തു
Nov 26, 2014, 10:30 IST
തൃശൂര്‍: (www.kvartha.com 26.11.2014) കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അധ്യാപികയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുന്‍ വകുപ്പു മേധാവിക്കെതിരെ പോലീസ് കേസെടുത്തു. സര്‍വകലാശാലയുടെ മണ്ണുത്തിയുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ വകുപ്പു മേധാവിയായിരുന്ന ഡോ. എ.എം. രഞ്ജിത്തിനെതിരേയാണ് ഒല്ലൂര്‍ സിഐ കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് പീഡനപരാതിയുണ്ടായിട്ടും പരാതി പോലീസിനു കൈമാറാതെ പ്രതിയെ രക്ഷിക്കാന്‍ പോലീസ് അധികൃതര്‍ ശ്രമിക്കുന്നുവെന്ന ആരോപണം വ്യാപകമായത്. പ്രതിയായ രഞ്ജിത്തിനെ സ്വദേശമായ നീലേശ്വരത്തിനരികിലുള്ള പടന്നക്കാടു കാര്‍ഷിക കോളജിലെ എന്റമോളജി വകുപ്പു മേധാവിയായി സ്ഥലം മാറ്റിയതും വിവാദമായിരുന്നു.
ലൈംഗിക പീഡന കേസില്‍ അന്വേഷണം നടത്തണമെന്നു സംസ്ഥാന വനിത കമ്മീഷന്‍ കഴിഞ്ഞ 11നു പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു.
Keywords : Harassment, Teacher, Kerala University, Police Case, Mannuthi, Communication center.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.